കുർത്തയുടെ ബട്ടണിൽ കൊക്കെയ്ൻ; ഛത്രപതി ശിവജി വിമാനത്താവളത്തിൽ പിടികൂടിയത് 47 കോടി രൂപയുടെ മയക്കുമരുന്ന്

ഛത്രപതി ശിവജി മഹാരാജ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ലഹരി വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ. രണ്ട് വ്യത്യസ്ത കേസുകളിലായാണ് ലഹരിക്കടത്ത് പ്രതികളെ പിടികൂടിയത്. രണ്ട് പേരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.(Mumbai Airport Customs seizes 4.47 kg Heroin)
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
കുർത്തയിലെ ബട്ടണിനുള്ളിലാക്കി 1.596 കിലോ ഗ്രാം കൊക്കെയ്‌നാണ് യുവാവ് ഒളിപ്പിച്ചത്. ഇതിന് അന്താരാഷ്‌ട്ര വിപണിയിൽ 15.96 കോടി രൂപ വിലമതിക്കും. ഡോക്യുമെന്റ് ഫോൾഡറിനുള്ളിലാക്കി 4.47 കിലോഗ്രാം ഹെറോയ്‌നാണ് മറ്റൊരാൾ കടത്താൻ ശ്രമിച്ചത്. ഇതിന് വിപണിയിൽ 31.29 കോടി രൂപ വില വരും.
ഇവരുടെ പക്കൽ നിന്ന് 47 കോടി രൂപ രൂപ വിലമതിക്കുന്ന കൊക്കെയ്‌നും ഹെറോയ്‌നും കണ്ടെടുത്തു. ഇരുവരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജൊഹന്നാസ്ബർഗ്, ആഡിസ് അബദ എന്നിവിടങ്ങളിൽ നിന്ന് വന്നവരാണ് അറസ്റ്റിലായത്.
Story Highlights: Mumbai Airport Customs seizes 4.47 kg Heroin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here