മക്കളുടെ മുടി വെട്ടികൊണ്ടിരിക്കെ ബാല്‍ക്കണിയില്‍ നിന്ന് വീണു; പ്രവാസി മലയാളി മരിച്ചു

ഒമാനില്‍ മലയാളി യുവാവ് താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു. കോട്ടയം ഇരവിചിറ സ്വദേശി പാറപ്പുറത്ത് വർഗീസിന്റെ മകൻ സിജോ വർഗീസ് (39) ആണ് ഒമാനിലെ സലാലയിൽ ബാൽക്കണിയിൽ നിന്നു വീണ് മരണപ്പെട്ടത്.(native of kottayam died in oman after falling from balcony)
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. കുട്ടികളുടെ മുടി വെട്ടികൊണ്ടിരിക്കെയായിരുന്നു സംഭവം. താഴെ വീണ സോപ്പ് ഫ്ലാറ്റിന്‍റെ മുകളിലേക്ക് എറിഞ്ഞ് കൊടുക്കുന്നതിനിടെ പിടിക്കാൻ ശ്രമിക്കവേ താഴേക്ക് വീഴുകയായിരുന്നു.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
ഔഖത്ത് സുൽത്താൻ ഖാബൂസ് ആശുപത്രിക്ക് എതിർവശത്ത് താമസിച്ചിരുന്ന സിജോ വർഗീസ് ആറ് വർഷത്തോളമായി സലാലയിലെ ഗ്രാന്റ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ ഇലക്ട്രിക്കൽ സേഫ്റ്റി ഓഫിസറായി ജോലി ചെയ്തു വരികയായിരുന്നു. മാതാവ് – മറിയാമ്മ വർഗീസ്. ഭാര്യ – നീതുമോൾ മാത്യൂ (നഴ്സ്, സുൽത്താൻ ഖാബൂസ് ഹോസ്‍പിറ്റൽ). മക്കൾ – ഡാൻ വർഗ്ഗീസ് സിജോ, ഡെറിക്, ജൂസെഫ്.
Story Highlights: native of kottayam died in oman after falling from balcony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here