കോഴിക്കോടിന്റെ നന്മയുടെ മധുരം നിറഞ്ഞ ഉത്സവമായി കലോത്സവത്തെ മാറ്റിയ എല്ലാവരെയും ഹൃദയത്തോട് ചേർത്തുപിടിക്കുന്നു: മന്ത്രി പി എ മുഹമ്മദ് റിയാസ്

ഈ കലോത്സവം കോഴിക്കോടിന്റെ നന്മയുടെ മധുരം നിറഞ്ഞ കലോത്സവമായി മാറ്റിയ എല്ലാവരെയും ഹൃദയത്തോട് ചേർത്തുപിടിക്കുന്നെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്വർണ്ണ കിരീടം നേടി വിജയിച്ച കോഴിക്കോട് ടീമിന് ട്വന്റിഫോറിന്റെ ട്രോഫിയും 25000 രൂപ ക്യാഷ് അവാർഡും മന്ത്രി സമ്മാനിച്ചു.(p a muhammed riyas on kalolsavam 2023 kozhikode win the trophy)
സ്വന്തം വീട്ടിൽ അതിഥികൾ വരുമ്പോൾ എങ്ങനെയാണ് നാം അവരെ വരവേൽക്കുന്നത് അതിന് തുല്യമായി വരവേൽക്കാൻ തയ്യാറായ കോഴിക്കോട്ടെ മനുഷ്യരെ അഭിനന്ദിക്കുന്നു. ലോകം ശ്രദ്ധിച്ച ഈ കലോത്സവം ഒരു ജനകീയ ഉത്സവമാക്കി മാറ്റിയ എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നു.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
കലാകിരീടം നേടിയ കോഴിക്കോടിനും കലോത്സവത്തിൽ പങ്കെടുത്ത കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും കലോത്സവം ജനകീയ വിജയമാക്കിയ സംഘാടകർക്കും അഭിനന്ദനങ്ങളെന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
സ്കൂള്‍ കലോല്‍സവത്തില്‍ 945 പോയിന്റുമായി കോഴിക്കോട് ഒന്നാമത്. 925 പോയിന്‍റുമായി പാലക്കാടും കണ്ണൂരും രണ്ടാംസ്ഥാനത്ത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കണ്ണൂര്‍ ഒന്നാമതെത്തി. സംസ്കൃത കലോല്‍സവത്തില്‍ എറണാകുളവും കൊല്ലവും ഒന്നാമത്. അറബിക് കലോല്‍സവത്തില്‍ കണ്ണൂരും കോഴിക്കോടും പാലക്കാടും ഒന്നാം സ്ഥാനം നേടി.
Story Highlights: p a muhammed riyas on kalolsavam 2023 kozhikode win the trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here