പാലക്കാട് ജംഗ്ഷനിലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് 12 കിലോ കഞ്ചാവ് പിടികൂടി; ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ

പാലക്കാട് ജംഗ്ഷനിലെ റെയിൽവേ സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിൽ 12 കിലോയിൽ അധികം കഞ്ചാവ് പിടികൂടി. എക്സൈസും റെയിൽവേ കുറ്റാന്വേഷണ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായി കാണപ്പെട്ട ഒഡിഷ സ്വദേശി അഖില നായകിൽ (22) നിന്ന് എട്ടുകിലോ കഞ്ചാവ് പിടികൂടിയത്. ഇതിന് പുറമേ ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്ന് നാലുകിലോ കഞ്ചാവും കണ്ടെത്തി. ( 12 kg of ganja seized from Palakkad ).
Read Also: കൊറിയർ മുഖേനെയും കഞ്ചാവ് കടത്ത് ; മൂന്ന് പേർ പിടിയിൽ
ആർ.പി.എഫ് സി.ഐ എൻ. കേശവദാസ്, എ.എസ്.ഐ കെ. സജു, ഹെഡ് കോൺസ്റ്റബിൾ എൻ. അശോക്, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. നിഷാന്ത്, അസി. എക്സൈസ് ഇൻസ്പെക്ടർ സയ്യിദ് മുഹമ്മദ്, പി.ഒ.മാരായ പി.എസ്. സുമേഷ്, മുഹമ്മദ് റിയാസ്, സി.ഇ.ഒമാരായ അബ്ദുൾ ബഷീർ, മുഹമ്മദ് റാഫി എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. ആറുലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
എക്സൈസും റെയിൽവേ സംരക്ഷണ സേനയും കഴിഞ്ഞ വർഷം നടത്തിയ പരിശോധനകളിൽ 400 കിലോയിലധികം കഞ്ചാവും അരക്കിലോ എം.ഡി.എം.എയും മൂന്നര കിലോ ഹാഷിഷും ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഹെറോയിനും, 1200 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 50ഓളം പേരാണ് വിവിധ കേസുകളിലായി അറസ്റ്റിലായത്.
Story Highlights: 12 kg of ganja seized from Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here