ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങി അമിതും ആദിത്യയും

ലോകം മുഴുവൻ ചർച്ചയായ സ്വവർഗവിവാഹങ്ങളിലൊന്നായിരുന്നു ആദ്യത്തിയുടേയും അമിത്തിന്റേയും. അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ നടന്ന അത്യാഡംബര ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹം വിദേശ മാധ്യമങ്ങൾ വരെ വാർത്തയാക്കിയിരുന്നു. ഇരുവരും ഇപ്പോൾ ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ( Couple who went viral for desi wedding expects first child )
വിവാഹിതരായ ശേഷം തന്നെ സ്വന്തമായി ഒരു കുഞ്ഞ് വേണമെന്നായിരുന്നു ആദിത്യയുടേയും അമിത്തിന്റേയും ആഗ്രഹം. ഇതിനായി സറോഗസി, എഗ് ഡോണർ തുടങ്ങിയവയെ കുറിച്ചെല്ലാം പഠിച്ചു. അടുത്ത കടമ്പ എഡ് ഡോണറെ കണ്ടെത്തുക എന്നായിരുന്നു. ശേഷം നാല് തവണ ഐവിഎഫ് ചെയ്തതിന് പിന്നാലെയാണ് ഇരുവരേയും തേടി ആ സന്തോഷ വാർത്ത എത്തിയത്.
Read Also: ‘2 ജഡ്ജിമാർക്ക് തീരുമാനിക്കാവുന്നതല്ല അത്’; സ്വവർഗ വിവാഹത്തിനെതിരെ ബിജെപി എംപി
‘മറ്റാരേയും പോലെ ഒരേ ലിംഗത്തിലുള്ള ദമ്പതിമാർക്കും തങ്ങൾ ആഗ്രഹിക്കുന്ന പോലെ ജീവിതം മുന്നോട്ട് നയിക്കാമെന്ന് ഇതിലൂടെ എല്ലാവർക്കും വ്യക്തമാകും. നിരവധി പേരാണ് ഞങ്ങളെ അഭിനന്ദിച്ചും സമാന രീതിയിൽ കുഞ്ഞ് വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചും മുന്നോട്ട് വന്നിരിക്കുന്നത്’- ആദിത്യ പറഞ്ഞു.
2016 ലാണ് ആദിത്യ മതിരാജുവും അമിത് ഷായും ആദ്യമായി കണ്ടുമുട്ടുന്നത്. ഒരു സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനിടെയായിരുന്നു ഇരുവരുടേയും ജീവിതം മാറ്റി മറിച്ച ഈ കണ്ടുമുട്ടൽ. തുടർന്ന് ഉടലെടുത്ത സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഒരു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുന്നത്.
Story Highlights: Couple who went viral for desi wedding expects first child
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here