പെട്ടെന്ന് വണ്ണം കുറയാനെന്ന പേരില്‍ പ്രചരിക്കുന്ന വൈറല്‍ ടിപ്‌സ് എല്ലാവര്‍ക്കും ഫലിക്കുന്നതാണോ?

പുതുവര്‍ഷം പിറന്നതോടെ ചിലരെങ്കിലും വണ്ണം കുറയ്ക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടാകും. ആരോഗ്യകരമായ, എക്കാലവും നിലനില്‍ക്കുന്ന ജീവിത ശൈലിയിലെ മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് പകരം പലരും കഷ്ടപ്പെടാതെ എങ്ങനെ എളുപ്പത്തില്‍ വണ്ണം കുറയ്ക്കാം എന്നാണ് ആലോചിക്കാറ്. ഇത്തരക്കാരെ കേന്ദ്രീകരിച്ച് നിരവധി വൈറല്‍ ടിപ്‌സ് പ്രചരിക്കുന്നുണ്ട്. ഇവ എല്ലാവരിലും ഫലിക്കുമോ എന്ന് പരിശോധിക്കാം. (Don’t Waste Your Time With These Terrible Diet Tips)
പാത്രം ചെറുതാക്കിയാല്‍ ഭക്ഷണം കുറയ്ക്കാനാകുമോ?
ഇത് വെറും ഒരു തെറ്റിദ്ധാരണയാണെന്നാണ് അഡ്വാന്‍സ് ഇന്‍ ന്യൂട്രിഷനില്‍ ബാര്‍ബാര ലിവിങ്‌സ്റ്റന്റെ നേതൃത്വത്തില്‍ തയാറാക്കപ്പെട്ട പ്രബന്ധം പറയുന്നത്. പാത്രം ചെറുതാക്കി മാത്രം നമ്മുടെ തലച്ചോറിനെ പറ്റിക്കാനാകില്ലെന്നും തലച്ചോര്‍ കുറേക്കൂടി സ്മാര്‍ട്ട് ആണെന്നും പഠനം പറയുന്നു. ഭക്ഷണം കഴിക്കുന്ന പ്‌ളേറ്റ് ചെറുതാക്കിയത് കൊണ്ട് മാത്രം ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാകില്ലെന്ന് ഒരു കൂട്ടം ആളുകളില്‍ നടത്തിയ പഠനവും തെളിയിക്കുന്നുണ്ട്. ഇത് എല്ലാവരിലും ഒരു പോലെ ഫലപ്രദമാകുന്ന ഒരു ടിപ് അല്ലെന്ന് പറയേണ്ടി വരും.
Read Also: കുട്ടിക്കാലത്ത് കടലിലെറിഞ്ഞ കുപ്പിയും അതിനുള്ളിലെ സന്ദേശവും 37 വര്‍ഷങ്ങള്‍ക്കുശേഷം മടങ്ങിയെത്തി; വൈറല്‍ കുറിപ്പ്
വിശക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുമോ?
ഈ ടിപിനെ സാധൂകരിക്കുന്ന വിധത്തിലുള്ള ശാസ്ത്രീയ തെളിവുകളൊന്നുമില്ല. മാത്രമല്ല വെള്ളം കുടിക്കുന്നത് വിശപ്പ് കൂടാനും ഇടയാക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു.
ബോഡി ബില്‍ഡറിന്റെ ഡയറ്റ് കണ്ട് പഠിക്കണോ?
നന്നായി വേവിച്ച ചിക്കന്‍, ധാരാളം മുട്ട, നിറയെ പ്രോട്ടീന്‍ പൗഡര്‍ മുതലായവയൊക്കെ ഉള്‍പ്പെട്ട ബോഡി ബില്‍ഡറുടെ ഡയറ്റ് എല്ലാവരും പിന്തുടരേണ്ടതില്ല. ഇത് തടി കുറയാന്‍ സഹായിക്കില്ല. നിങ്ങളുടെ വ്യായാമവും ശീലങ്ങളും സ്വന്തം ശരീരവും മനസിലാക്കി വേണം ഡയറ്റില്‍ മാറ്റങ്ങള്‍ വരുത്താന്‍.
Story Highlights: Don’t Waste Your Time With These Terrible Diet Tips
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here