Advertisement

കുട്ടിക്കാലത്ത് കടലിലെറിഞ്ഞ കുപ്പിയും അതിനുള്ളിലെ സന്ദേശവും 37 വര്‍ഷങ്ങള്‍ക്കുശേഷം മടങ്ങിയെത്തി; വൈറല്‍ കുറിപ്പ്

January 8, 2023
4 minutes Read

കുട്ടിക്കാലത്ത് താന്‍ കുപ്പിയ്ക്കുള്ളില്‍ അടച്ച് ഭദ്രമായി അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് എറിഞ്ഞ സന്ദേശം 37 വര്‍ഷങ്ങള്‍ക്കിപ്പുറം തിരിച്ചുകിട്ടിയതില്‍ അത്ഭുതം അടക്കാനാകാതെ മൗണ്ട് വാഷിംഗ്ടണ്‍ സ്വദേശി. തന്റെ വിസ്മയകരമായ അനുഭവം ട്രോയ് ടെല്ലര്‍ എന്നയാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചപ്പോല്‍ നെറ്റിസണ്‍സും സന്തോഷത്തില്‍ പങ്കുചേര്‍ന്നു. ട്രോയിക്ക് തന്റെ സന്ദേശം തിരികെ കിട്ടാന്‍ കാരണമായതും സോഷ്യല്‍ മീഡിയ തന്നെ. ആ കഥ ഇങ്ങനെയാണ്. (Message In A Bottle Returns To US Man 37 Years After Throwing It Into Sea)

തന്റെ പത്താം വയസിലാണ് വടക്കുകിഴക്കന്‍ അമേരിക്കയിലെ മൗണ്ട് വാഷിംഗ്ടണിലെ ട്രോയ് ഹെല്ലര്‍ ചില നല്ല ആശംസകള്‍ പേപ്പറിലെഴുതി കുപ്പിയ്ക്കുള്ളിലാക്കി സമുദ്രത്തിലെറിയുന്നത്. തിരികെ കിട്ടുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാത്ത പ്രവൃത്തി ആയിരുന്നു അത്. 37 വര്‍ഷങ്ങള്‍ക്കിപ്പുറം ഫ്‌ളോറിഡയിലെ ഒരു കുടുംബത്തിന് കുപ്പി കിട്ടി.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

കേടുപാടില്ലാതെ ഒരു കുപ്പിയും സന്ദേശവും കണ്ട വീട്ടുകാര്‍ കുപ്പിയുടെ ഫോട്ടോ ഉള്‍പ്പെടെ എടുത്ത് വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവച്ചു. നീണ്ട അന്വേഷണത്തിനൊടുവില്‍ സോഷ്യല്‍ മീഡിയ വഴി തന്നെ കുടുംബം ട്രോയിയെ കണ്ടെത്തുകയായിരുന്നു. ഈ സര്‍പ്രൈസ് പ്രതീക്ഷിച്ചിരുന്നതേ ഇല്ലെന്നും ഈ സംഭവങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തുകയാണെന്നും ട്രോയ് പറഞ്ഞു. ട്രോയിയുടെ വാക്കുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

Story Highlights: Message In A Bottle Returns To US Man 37 Years After Throwing It Into Sea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top