ഒരു നല്ല നടനായത് കൊണ്ട് സപ്പോർട്ട് കിട്ടണമെന്നില്ല; ഉണ്ണി മുകുന്ദൻ | പ്രത്യേക അഭിമുഖം

മലയാളികൾക്ക് ഏറ്റവും പ്രിയങ്കരരായ യുവ നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. അതുപോലെ തന്നെ താരത്തിൻ്റെ പേര് തുടര്‍ച്ചയായി വിവാദങ്ങളില്‍ നിറയാറുണ്ട്. അദ്ദേഹത്തിന്റെ സംഘപരിവാര്‍ ബന്ധമാണ് പലപ്പോഴും ഇതിന് കാരണം. മാളികപ്പുറം എന്ന സിനിമ പുറത്തിറങ്ങിയതോടെ ഉണ്ണി മുകുന്ദൻ എന്ന നടന്റെ താരമൂല്യവും ഉയരുകയാണ്. സോഷ്യൽ മീഡിയയിലടക്കം ഇപ്പോൾ ട്രെൻഡിങ് ആണ് ഉണ്ണി മുകുന്ദനും മാളികപ്പുറവും.
എന്നിരുന്നാലും താരത്തിൻ്റെ താല്‍പര്യം എന്തിന് വിമര്‍ശിക്കപ്പെടുന്നു എന്ന ചോദ്യം ബാക്കിയാണ്. ഇപ്പോഴിതാ സിനിമയിലെ രാഷ്ട്രീയത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ഉണ്ണി. 24 ൻ്റെ ‘ഹാപ്പി ടു മീറ്റ് യു’ എന്ന അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ മനസുതുറന്നത്. തൻ്റെ സിനിമയിൽ രാഷ്ട്രീയം ഉണ്ടെന്നുള്ളത് ആളുകളുടെ തോന്നലാണ്. വ്യക്തി ജീവിതത്തിൽ താൻ പിന്തുടരുന്ന ശീലം ചിലർ സിനിമയുമായി കൂട്ടികുഴക്കുമ്പോൾ ഉണ്ടാകുന്ന ആശയക്കുഴപ്പമാണ് ഇതിന് കാരണെമന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
തൻ്റെ അഭിനയം വിമർശിക്കുന്നവരെ അംഗീകരിക്കുന്നു. ബാക്കി ഒന്നും തന്നെ ബാധിക്കുന്നില്ല. ഇതുവരെ രാഷ്ട്രീയപരമായ ഒരു പരാമർശം പോലും താൻ നടത്തിയിട്ടില്ല. വിവാദങ്ങൾ ഉടലെടുക്കുന്നത് ചിലരുടെ തോന്നലുകൾ കൊണ്ട് മാത്രമാണ്. സിനിമയല്ലാതെ വേറെ ജോലി ചെയ്യാൻ അറിയില്ലെന്നും രാഷ്ട്രീയ ഭാവിയെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. 2023 ലെ പ്രതീക്ഷകളും ഉണ്ണി 24 നോട് പങ്കുവച്ചു. ഉണ്ണി മുകുന്ദനുമായി നടത്തിയ അഭിമുഖം കാണാം:
Story Highlights: Exclusive interview with Unni Mukundan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here