പ്രചാരണം വ്യാജം; വിജയ് സംഗീതയുമായി വേർപിരിഞ്ഞിട്ടില്ല

22 വർഷം നീണ്ട ദാമ്പത്യ ബന്ധത്തിന് ശേഷം തമിഴ് സൂപ്പർ താരം വിജയ് ഭാര്യ സംഗീതയുമായി വേർതിരിയുകയാണെന്ന പ്രചാരണം ആരാധകരിൽ ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. ചില വിശ്വസനീയമായ സോഴ്സുകളിൽ നിന്നാണ് വാർത്ത വന്നതെന്ന് കൂടി പറഞ്ഞുകൊണ്ട് പ്രചാരണങ്ങൾ ശക്തമായത് നിരവധി ആശ്യക്കുഴപ്പങ്ങളാണ് സൃഷ്ടിച്ചത്. എന്താണ് ഇത്തരമൊരു വാർത്ത പരാക്കാനിടയായ സാഹചര്യം? എങ്ങനെയായിരുന്നു പ്രചാരണം? സത്യാവസ്ഥ എന്താണ്? പരിശോധിക്കാം. ( Here’s the truth behind the rumours of Vijay’s divorce)
വിജയ് നായകനായ പുതിയ ചിത്രം വരിസുവുമായി ബന്ധപ്പെട്ട വിക്കിപീഡിയ പേജിൽ വിജയ് ഭാര്യയുമായി വേർപിരിഞ്ഞു എന്ന് കാണിച്ചതോടെയാണ് പ്രശ്നം തുടങ്ങുന്നത്. ചിത്രത്തിന്റെ സംവിധായകൻ അറ്റ്ലീയുടെ ഭാര്യയുടെ ബേബി ഷവർ ചടങ്ങിനും വാരിസിന്റെ ഓഡിയോ ലോഞ്ചിനും സംഗീത എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി വിക്കിപീഡിയ റിപ്പോർട്ട് കൂടി ഉൾപ്പെടുത്തി തമിഴിലും മറ്റുമുള്ള പല ഓൺലൈൻ മാധ്യമങ്ങളും വിജയ് ഭാര്യയുമായി വേർപിരിഞ്ഞു എന്ന് വലിയ പ്രാധാന്യത്തോടെ വാർത്ത നൽകി.
Read Also: പത്തനംതിട്ടയിൽ 10 സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ
എന്നാൽ കുട്ടികൾക്കൊപ്പം അമേരിക്കയിൽ ആയിരുന്നതിനാലാണ് സംഗീത ചടങ്ങുകളിൽ പങ്കെടുക്കാതിരുന്നത്. വിക്കിപീഡിയ റിപ്പോർട്ട് തെറ്റാണെന്ന് വിജയിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി ടൈംസ് ഏഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവം ചർച്ചയാകുകയും വിജയിയുമായി അടുത്ത് നിൽക്കുന്ന പലരും നുണ പ്രചാരണത്തിനെതിരെ രംഗത്തെത്തുകയും ചെയ്തതോടെ വിവാദ പരാമർശം വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
Story Highlights: Here’s the truth behind the rumours of Vijay’s divorce
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here