Advertisement

എൻഎസ്എസ് രജിസ്ട്രാർ പി.എൻ.സുരേഷ് രാജിവെച്ചു

January 8, 2023
Google News 2 minutes Read
nss registrar pn suresh resigns

എൻ.എസ്.എസ് രജിസ്ട്രാർ പി.എൻ.സുരേഷ് രാജിവെച്ചു. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് ഓഫ് ഡയറക്ടേസ് മീറ്റിങ്ങിനു ശേഷം സുകുമാരാൻ നായർ പി.എൻ.സുരേഷിൽ നിന്നും രാജി എഴുതി വാങ്ങുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ജനറൽ സെക്രട്ടറിയുമായി ഉണ്ടായ അഭിപ്രായ ഭിന്നതയാണ് രാജിക്ക് പിന്നില്ലെന്നാണ് സൂചന. ( nss registrar pn suresh resigns )

സുകുമാരൻ നായർ കഴിഞ്ഞാൽ എൻ.എസ്.എസിന്റെ അടുത്ത ജനറൽ സെക്രട്ടറിയാവാൻ സാധ്യത കൽപ്പിക്കപ്പെട്ടതിൽ പ്രധാനിയായിരുന്നു പി.എൻ.സുരേഷ്. ഈ രീതിയിലുള്ള ചർച്ചകളും എൻ.എസ്.എസിൽ സജീവമായിരുന്നു.

എന്നാൽ ഈ ചർച്ച പി.എൻ.സുരേഷിനോടുള്ള സുകുമാരാൻ നായരുടെ വിയോജിപ്പിന് ഇടയാക്കി. ചില കാര്യങ്ങളിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറിയെക്കാൾ അമിതാധികാരം സുരേഷ് നടത്തുന്നതായുള്ള ചർച്ചകളും ഉയർന്നു വന്നിരുന്നു. ഇതിന് പിന്നാലെ ജനറൽ സെക്രട്ടറി രാജി ചോദിച്ചു വാങ്ങിയെന്നാണ് സൂചന.

Read Also: ‘അങ്ങേയറ്റം അൽപ്പത്തരം’; എൻഎസ്എസ് വേദിയിലെ തരൂരിന്റെ പ്രസംഗത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ്

എന്നാൽ തൽസ്ഥാനം രാജിവെച്ചെന്ന് വ്യക്തമാക്കിയ സുരേഷ് പരസ്യ പ്രതീകരണത്തിന് തയ്യാറായിട്ടില്ല. എൻ.എസ്.എസും രാജി സംബന്ധിച്ച വിശദീകരണം നടത്തിയിട്ടില്ല.

Story Highlights: nss registrar pn suresh resigns

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here