ജയിലിലടയ്ക്കാനുള്ള തെറ്റൊന്നും ചെയ്തിട്ടില്ല; വടിവാളും നായ്ക്കളുമായി അക്രമം നടത്തിയ സജീവ് നിരപരാധിയെന്ന് മാതാവ്

കൊല്ലം ചിതറയിൽ വടിവാളും നായ്ക്കളുമായി അക്രമം നടത്തിയ കേസിലെ പ്രതി സജീവ് നിരപരാധിയെന്ന് മാതാവ് ശ്യാമള. മകണ് മാനസിക പ്രശ്നങ്ങളില്ല. ജയിലിൽ പോകാനുള്ള തെറ്റ് മകൻ ചെയ്തിട്ടില്ല. മകനെ മർദിച്ചതായി പൊലീസിന് പരാതി നൽകിയിട്ടും നടപടിയെടുത്തില്ല.(violence with machete and dog, mother support sajeev)
എന്നാൽ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ വേണ്ടിയാണ് സജീവ് പോയതെന്നും ,സജീവിനെ ബന്ധുക്കൾ മർദിക്കുകയായിരുന്നു എന്നുമാണ് ശ്യാമള പറയുന്നത് .അവർ വീണ്ടും മർദിക്കുമെന്ന് ഭയന്നാണ് വടിവാളും നായയുമായി പോയത് എന്നാണ് ശ്യാമള പറയുന്നത്.
തങ്ങൾക്കവകാശപ്പെട്ട ഭൂമി ബന്ധുക്കൾ തട്ടിയെടുത്തെന്നാണ് ശ്യാമള ആരോപിക്കുന്നത്.ഭർത്താവിന്റെ പേരിൽ അഞ്ചിടത്ത് ഭൂമിയുണ്ട് .അവ ബന്ധുക്കൾ തട്ടിയെടുത്തു. ഭർത്താവിന്റെ ബന്ധുക്കളാണ് ഭൂമി തട്ടിയെടുത്തത് എന്നാണ് ശ്യാമളയുടെ ആരോപണം .ഈ ഭൂമിയെല്ലാം തനിക്കും മകനും തിരിച്ചു ലഭിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
കഴിഞ്ഞ ദിവസം പ്രദേശവാസിയായ സുപ്രഭയുടെ വീട്ടിൽ എത്തി സജീവ് അക്രമം നടത്തിയിരുന്നു . തങ്ങളുടെ അച്ഛന്റെ പേരിലുള്ള സ്ഥലം ആണ് ഇതെന്നും, വീട് ഒഴിഞ്ഞു പോകണമെന്നും പറഞ്ഞായിരുന്നു അക്രമം .ഇതേ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സജീവിനെ അനുനയിപ്പിച്ച് പറഞ്ഞ് വിടുകയും സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.സ്റ്റേഷനിൽ ഹാജരാവാത്തതിനെ തുടർന്ന് പൊലീസ് എത്തിയപ്പോളാണ് സജീവ് ആക്രമിക്കാൻ ശ്രമിച്ചത്.
Story Highlights: violence with machete and dog mother support sajeev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here