ശമ്പളം വൈകിപ്പിക്കുന്നത് തൊഴില്‍ നിയമ ലംഘനം; വീണ്ടും മുന്നറിയിപ്പുമായി സൗദി

തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്നത് തൊഴില്‍ നിയമ ലംഘനത്തില്‍ തന്നെ ഉള്‍പ്പെടുമെന്ന് വീണ്ടും മുന്നറിയിപ്പുമായി സൗദി സാമൂഹിക വികസന മന്ത്രാലയം. തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന കമ്പനികള്‍ സൗദി തൊഴില്‍ നിയമം ലംഘിക്കുന്നതായി സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം ചൂണ്ടിക്കാട്ടി.
തൊഴില്‍ നിയമ ലംഘനങ്ങള്‍ സംബന്ധിച്ച് ഏകീകൃത അപേക്ഷയിലൂടെ പരാതി സമര്‍പ്പിക്കാന്‍ സൗദി പൗരന്മാരോടും താമസക്കാരായ പ്രവാസികളോടും മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം ശമ്പളം നല്‍കുന്നത് പത്താം തീയതി വരെ വൈകിയേക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Read Also: തിരുവനന്തപുരം-ദോഹ ഖത്തര്‍ എയര്‍വേയ്‌സ് ഡ്രീംലൈനര്‍ വിമാന സര്‍വീസിന് തുടക്കം
അതേസമയം സൗദിയില്‍ കരാര്‍ രേഖയില്‍ കാണിച്ചിട്ടുള്ള ശമ്പളത്തില്‍ നിന്ന് ലഭിക്കുന്ന ശമ്പളം വ്യത്യാസപ്പെട്ടാല്‍ തൊഴിലാളിക്ക് പരാതിപ്പെടാനുള്ള നിയമം നിലവിലുണ്ട്. ഹ്യൂമന്‍ റിസോഴ്‌സ ആന്റ് സോഷ്യല്‍ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണിത്.
Story Highlights: Delaying salary is a violation of labor law in saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here