Advertisement

ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ; ക്രമേണ വിടവ് വർദ്ധിച്ചു വരുകയാണെന്ന് സമീപവാസികൾ

January 9, 2023
Google News 2 minutes Read
Kochi Metro pillar crack

ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. ആലുവ ബൈപാസിനോട് ചേർന്നുള്ള പില്ലർ നമ്പർ 44 ലാണ് തൂണിൻ്റെ പ്ലാസ്റ്ററിൽ വിള്ളൽ ദൃശ്യമായത്. തറനിരപ്പിൽ നിന്ന് എട്ടടിയോളം ഉയരത്തിലാണ് വിള്ളൽ കാണപ്പെട്ടത്. ( Kochi Metro pillar crack ).

Read Also: ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ഇനി വിവാഹ ഫോട്ടോഷൂട്ടുകൾ കൊച്ചി മെട്രോയിലും…

ഏതാനും മാസങ്ങളായി ചെറിയ തോതിൽ വിള്ളൽ കാണുന്നുണ്ടെന്നും ക്രമേണെ വിടവ് വർദ്ധിച്ച് വരുകയാണെന്നും സമീപവാസികൾ പറയുന്നു. വിള്ളൽ ശ്രദ്ധയിൽ പെട്ടെന്നും പരിശോധനയിൽ തൂണിൻ്റെ ഘടനയെ ബാധിച്ചിട്ടില്ലെന്നും കെ എം ആർ എൽ അധികൃതർ വ്യക്തമാക്കുന്നു.

Story Highlights: Kochi Metro pillar crack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here