‘ഞാന്‍ എന്നും കോണ്‍ഗ്രസുകാരന്‍, കറകളഞ്ഞ മതേതരവാദി’; സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. താന്‍ എന്നുമൊരു കോണ്‍ഗ്രസുകാരന്‍ ആണെന്നും സ്ഥാനമാനങ്ങള്‍ നല്‍കിയതും തന്നെ വലുതാക്കിയതും കോണ്‍ഗ്രസ് തന്നെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതിനാല്‍ തന്നെ തന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് പാര്‍ട്ടിയോടാണ്. (ramesh chennithala replay to g sukumaran nair)
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫോ കോണ്‍ഗ്രസോ ആരെയും മുഖ്യമന്ത്രിയായി പ്രോജക്ട്ട് ചെയ്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറയുന്നു. തന്നെ പ്രോജക്റ്റ് ചെയ്തത് കൊണ്ടാണ് യുഡിഎഫ് പരാജയപ്പെട്ടതെന്ന വിമര്‍ശനം നിലനില്‍ക്കില്ല. താന്‍ എന്നുമൊരു കോണ്‍ഗ്രസുകാരനും തികഞ്ഞ മതേതരവാദിയുമാണ്. വ്യക്തി ജീവിതത്തിലോ രാഷ്ട്രീയ ജീവിതത്തിലോ മതേതര നിലപാടില്‍ ഒരിക്കലും താന്‍ വെള്ളം ചേര്‍ത്തിട്ടില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് ജി സുകുമാരന്‍ നായര്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് യുഡിഎഫ് തോറ്റതെന്നായിരുന്നു ജി സുകുമാരന്‍ നായരുടെ പ്രധാന വിമര്‍ശനം. ഉമ്മന്‍ ചാണ്ടിയെയാണ് ഉയര്‍ത്തിക്കാട്ടിയതെങ്കില്‍ ഇത്രയും വലിയ പരാജയം ഉണ്ടാകില്ലായിരുന്നു. മര്യാദ ഇല്ലാത്തത് ഭാഷയിലാണ് വി ഡി സതീശന്‍ പലപ്പോഴും സംസാരിക്കുന്നത്. എല്ലാവര്‍ക്കും നായന്മാരോട് അസൂയയാണ്. എണ്ണത്തില്‍ കുറവാണെങ്കിലും ശക്തമായ സമൂഹമാണ് തങ്ങള്‍ എന്നതാണ് ഇതിന് കാരണമെന്നും ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
Story Highlights: ramesh chennithala replay to g sukumaran nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here