Advertisement

ഗുജറാത്തിൽ പെൺകുട്ടിയുടെ മുഖം തെരുവ് നായ കടിച്ചുകീറി

January 9, 2023
Google News 2 minutes Read

ഗുജറാത്തിലെ സൂറത്തിൽ തെരുവ് നായ ആക്രമണം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയുടെ മുഖം കടിച്ചുകീറി. കവിളിലെ മാംസം പൂർണമായി കടിച്ചെടുത്തു. കുട്ടിയെ രക്ഷിക്കുന്നതിനിടെ അമ്മയ്ക്കും കടിയേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വീടിന് പുറത്ത് കളിക്കുന്നതിനിടെ നായ പുറകിൽ നിന്ന് ആക്രമിക്കുകയായിരുന്നു. കരച്ചിൽ കേട്ട് അമ്മ പുറത്തിറങ്ങിയപ്പോൾ താഴെ വീണു കിടക്കുന്ന മകളെ നായ അക്രമിക്കുന്നതാണ് കണ്ടത്. കുട്ടിക്ക് നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു.

പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമാണ്. പെൺകുട്ടിയുടെ മുഖത്ത് നിരവധി തുന്നലുകളുണ്ടാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. മകളെ രക്ഷിക്കുന്നതിനിടെ അമ്മയ്ക്കും കടിയേറ്റു.

Story Highlights: Stray dog brutally attacks girl bites off her face in Gujarat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here