Advertisement

വേണം വ്യക്തമായ പ്ലാനിങ്; കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ടവ

January 9, 2023
Google News 2 minutes Read
things to pay attention in expats children education

വീട് പണി, സ്ഥലം വാങ്ങല്‍, കടം തീര്‍ക്കല്‍, ലോണ്‍ അടവ് തുടങ്ങി ഓരോ പ്രവാസികളും ജീവിതത്തില്‍ കൊണ്ടുനടക്കുന്ന ബാധ്യതകള്‍ വളരെ വലുതാണ്. ഇതില്‍ എത്ര പേര്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്?.

കുട്ടികളുടെ ജീവിതത്തില്‍ വീടിനെക്കാള്‍ സ്വാധീനം ചെലുത്തുന്നത് വിദ്യാലയങ്ങളാണ്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തിന് മുഖ്യ പരിഗണന നല്‍കാന്‍ എപ്പോഴും ശ്രദ്ധിക്കണം. പക്ഷേ മിക്കപ്പോഴും പ്രവാസികള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് തങ്ങള്‍ ജീവിക്കുന്ന നാട്ടില്‍ കുട്ടികളുടെ വിദ്യാഭ്യാസം നടത്താന്‍ കഴിയാത്തത്. ഇതിന് പ്രധാന കാരണം ഉയര്‍ന്ന ഫീസ് തുകയാണ്. ഉയര്‍ന്ന നിലവാരമുള്ള നിരവധി സ്‌കൂളുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടെങ്കിലും ഭീമമായ ഫീസ് പ്രവാസികള്‍ക്ക് പലപ്പോഴും തിരിച്ചടിയാകാറുണ്ട്. അതിനാല്‍ ഏത് വിദേശ രാജ്യങ്ങൡലായാലും വിദ്യാഭ്യാസം ആലോചിക്കുമ്പോള്‍ ചിലവ് എന്ന കാര്യത്തെ ബുദ്ധിപൂര്‍വം തീരുമാനിക്കണം.

പ്രവാസികള്‍ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എത്രയും വേഗം പണം സ്വരൂപിച്ചു തുടങ്ങണം. ആദ്യത്തെ കുട്ടിയായാലും കുഞ്ഞ് ജനിച്ച് അധികം താമസിയാതെ തന്നെ അവര്‍ക്കായി മാത്രം ചെറിയ സമ്പാദ്യം തുടങ്ങണം. പ്രതിമാസം ഒരു ചെറിയ തുക മാറ്റിവെച്ചുകൊണ്ട്, മികച്ച നിക്ഷേപ പദ്ധതികള്‍ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കാവുന്നതാണ്. ഇങ്ങനെ കൃത്യമായി ചെയ്യുമ്പോള്‍ കുട്ടിക്ക് 18 വയസ് ആകുമ്പോഴേക്കും തുടര്‍ വിദ്യാഭ്യാസം വിദേശത്തായാലും സ്വദേശത്തായാലും നല്ലൊരു സര്‍വകലാശാലയില്‍ ആക്കാന്‍ കഴിയും.

Read Also: ശമ്പളം വൈകിപ്പിക്കുന്നത് തൊഴില്‍ നിയമ ലംഘനം; വീണ്ടും മുന്നറിയിപ്പുമായി സൗദി

എപ്പോഴും ഓര്‍ക്കേണ്ടത് പത്ത് വര്‍ഷം കഴിയുമ്പോള്‍ ജീവിത ചിലവ് ഇന്നത്തെ സാഹചര്യത്തില്‍ നിന്ന ഇരട്ടിയാകുമെന്നതാണ്. വിദ്യാഭ്യാസ ചെലവ് ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും. അതിനനുസരിച്ചാകണം ഇന്നത്തെ സമ്പാദ്യ പദ്ധതികള്‍. യുഎഇയില്‍ 2001 മുതല്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാലയങ്ങളില്‍ ചേരാന്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമുണ്ട്.

Story Highlights: things to pay attention in expats children education

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here