Advertisement

ഇടുക്കിയിൽ അയ്യപ്പ ഭക്തരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 13 പേർക്ക് പരുക്ക്

January 10, 2023
Google News 1 minute Read

ഇടുക്കി പുല്ലുപാറക്ക് സമീപം അയ്യപ്പഭക്തരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 13 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. വൈകിട്ട് ആറ് മണിക്ക് ശേഷമായിരുന്നു അപകടം.

തമിഴ്നാട്ടിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീർത്ഥാടകരുടെ വാഹനമാണ് പുല്ലുപാറയ്ക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞത്. 14 പേരാണ് ഈ വാഹനത്തിൽ ഉണ്ടായിരുന്നത്. അതിൽ 13 പേർക്ക് പരുക്കേറ്റു. അതിൽ ഒരാളുടെ ആ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

വലിയൊരു ഗതാഗത കുരുക്ക് കുമളി – മുണ്ടക്കയം റൂട്ടിൽ ഉണ്ടാവുകയും ചെയ്തിരുന്നു. ഗതാഗത കുരുക്ക് ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്.

Story Highlights: idukki ayyappa devotees accident injury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here