Advertisement

ശാനകയുടെ ഒറ്റയാൾ പോരാട്ടം പാഴായി; ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് വമ്പൻ ജയം

January 10, 2023
Google News 2 minutes Read
india won srilanka odi

ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ജയം. 67 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തത്. ഇന്ത്യ മുന്നോട്ടുവച്ച 374 റൺസ് പിന്തുടർന്നിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുക്കാനേ സാധിച്ചുള്ളൂ. 88 പന്തുകളിൽ 2 ബൗണ്ടറിയും 3 സിക്സറും സഹിതം 108 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ ദസുൻ ശാനക ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഉമ്രാൻ മാലിക് 3 വിക്കറ്റ് വീഴ്ത്തി. (india won srilanka odi)

കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. തകർത്തെറിഞ്ഞ മുഹമ്മദ് സിറാജിനു മുന്നിൽ അവിഷ്ക ഫെർണാണ്ടോയും (5) കുശാൽ മെൻഡിസും വീണപ്പോൾ സ്കോർ ബോർഡിൽ വെറും 23 റൺസ്. മൂന്നാം വിക്കറ്റിൽ ചരിത് അസലങ്കയും പാത്തും നിസങ്കയും ചേർന്ന് 41 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. അസലങ്കയെ (23) പുറത്താക്കിയാണ് ഉമ്രാൻ മാലിക്ക് തൻ്റെ വിക്കറ്റ് വേട്ട ആരംഭിച്ചത്. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മികച്ച രീതിയിൽ ബാറ്റ് വീശിയ നിസങ്കയ്ക്കൊപ്പം നാലാം വിക്കറ്റിൽ ധനഞ്ജയ ഡിസിൽവ എത്തിയതോടെ ശ്രീലങ്ക തകർച്ച ഒഴിവാക്കി. ആക്രമിച്ചുകളിച്ച ഡിസിൽവ നിസങ്കയ്ക്കൊപ്പം 72 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. 40 പന്തുകളിൽ 47 റൺസെടുത്ത ഡിസിൽവയെ പുറത്താക്കിയ ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. ഇതിനിടെ 57 പന്തുകളിൽ നിസങ്ക ഫിഫ്റ്റി തികച്ചു.

Read Also: സെഞ്ചുറിത്തിളക്കത്തിൽ കോലി; റെക്കോർഡ് നേട്ടത്തിൽ സച്ചിനൊപ്പം

ആറാം നമ്പറിലെത്തിയ ക്യാപ്റ്റൻ ദസുൻ ശാനക സാവധാനമാണ് തുടങ്ങി. ഇതിനിടെ നിസങ്കയെ (72) ഉമ്രാൻ മാലിക് മടക്കിഅയച്ചു. ഹസരങ്ക കൂറ്റനടികളുമായി കളി തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും 16 റൺസ് നേടിയ താരത്തെ ചഹാൽ പുറത്താക്കി. ദുനിത് വെല്ലെലെഗെയെ (0) പുറത്താക്കിയ ഉമ്രാൻ 3 വിക്കറ്റ് നേട്ടം തികച്ചു. ചമിക കരുണരത്നെയെ (14) ഹാർദിക് പാണ്ഡ്യ പുറത്താക്കിയതോടെ ശ്രീലങ്ക ഓൾ ഔട്ട് ആവാനുള്ള സാധ്യതയായി. എന്നാൽ, ഇതിനകം ആക്രമണ മോഡിലേക്കെത്തിയ ശാനക ഇന്ത്യൻ ബൗളർമാരെ നാലുപാടും പായിച്ചു. കസുൻ രാജിതയെ സംരക്ഷിച്ചുനിർത്തിയ ശാനക 50 പന്തുകളിൽ ഫിഫ്റ്റിയും 87 പന്തിൽ സെഞ്ചുറിയും നേടി. ഇന്നിംഗ്സിൻ്റെ അവസാന ഓവറിൽ ബൗണ്ടറിയടിച്ചാണ് ശാനക സെഞ്ചുറി തികച്ചത്. ഓവറിൽ ഷമി ശാനകയെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കിയെങ്കിലും (മങ്കാദിംഗ്) ക്യാപ്റ്റൻ രോഹിത് ശർമ അപ്പീൽ പിൻവലിച്ചു. 9ആം വിക്കറ്റിൽ ശാനകയും രാജിതയും ചേർന്ന് അപരാജിതമായ 100 റൺസാണ് കൂട്ടിച്ചേർത്തത്. ഇതിൽ രാജിതയുടെ സംഭാവന വെറും 9 റൺസ്.

Story Highlights: india won srilanka first odi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here