കാര്യവട്ടം ടിക്കറ്റ് വിവാദം; വിശദീകരണം തേടി ബിസിസിഐ

കാര്യവട്ടത്തിൽ നടക്കാനിരിക്കുന്ന ഏകദിന മത്സരവുമായി ബന്ധപ്പെട്ട ടിക്കറ്റ് വിവാദത്തിൽ വിശദീകരണം തേടി ബിസിസിഐ. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷനോട് വിശദീകരണം തേടിയത്. അനാവശ്യ വിവാദമാണ് നടക്കുന്നതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പറയുന്നു.
പണമില്ലാത്തവർ സ്റ്റേഡിയത്തിലെത്തി ക്രിക്കറ്റ് മത്സരം കാണണ്ട എന്ന വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കായികമന്ത്രി വി അബ്ദുറഹിമാൻ രംഗത്തെത്തിയിരുന്നു. തെറ്റിദ്ധാരണയാണ് ഇതെന്നും അത് മാറ്റട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കെസിഎ ഇതിൽ നിന്ന് വലിയ ലാഭമുണ്ടാക്കുന്നുണ്ടെന്നും കായികവികസനത്തിനു വേണ്ടി അവർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
മത്സരത്തിനുള്ള ടിക്കറ്റും നിരക്കും വിനോദനികുതിയും വളരെ കൂടുതലാണെന്നായിരുന്നു വിമർശനം. ഇത് ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്. ഈ മാസം 15നാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ തിരുവനന്തപുരം കാര്യവട്ടത്ത് ഏറ്റുമുട്ടുക.
Story Highlights: karyavattom cricket controversy bcci
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here