Advertisement

വയനാട് മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്

January 11, 2023
Google News 2 minutes Read

വയനാട് പനമരത്ത് മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്. പനമരം പുഴയിൽ തുണിയലക്കാൻ ഇറങ്ങിയ പരക്കുനി കോളനിയിലെ സരിതയെ മുതല ആക്രമിക്കുകയായിരുന്നു. കൈയ്ക്ക് പരുക്കേറ്റ സരിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു ( Woman injured in crocodile attack ).

Read Also: കൺമുന്നിൽ വിണ്ടുകീറുന്ന വീടുകളും പിളരുന്ന റോഡുകളും ! ജോഷിമഠിൽ നടക്കുന്ന പ്രതിഭാസം എന്ത് ? [24 Explainer]

പനമരം പുഴയിൽ മുതലയുടെ സാന്നിധ്യം പതിവാണെങ്കിലും ആക്രമിക്കുന്നത് ആദ്യ സംഭവമാണ്. കുറച്ച് കാലമായി പുഴയിൽ മുതലയുടെ സാന്നിധ്യമുള്ളതായി പ്രദേശവാസികളിൽ പലരും പരാതി ഉയർത്തിയിരുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കുന്ന തെളിവുകൾ ഒന്നും ലഭ്യമായിരുന്നില്ല. എന്നാൽ യുവതിയെ മുതല ആക്രമിച്ച പശ്ചാത്തലത്തിൽ ജാ​ഗ്രതാ നിർദേശവുമായി വനംവകുപ്പ് അടക്കം രം​ഗത്തെത്തിയിട്ടുണ്ട്.

Story Highlights: Woman injured in crocodile attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here