യുഎഇയില്‍ സ്വദേശിവല്‍ക്കരണ ചട്ടങ്ങൾ പാലിക്കാത്ത സ്വകാര്യസ്ഥാപനങ്ങൾക്ക് 40 കോടി ദിര്‍ഹം പിഴ

യുഎഇയില്‍ സ്വദേശിവല്‍ക്കരണ ചട്ടങ്ങൾ പാലിക്കാത്ത സ്വകാര്യസ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിയുമായി മാനവവിഭവശേഷി മന്ത്രാലയം. ഇതുവരെ 40 കോടി ദിര്‍ഹമാണ് വിവിധ സ്ഥാപനങ്ങക്കായ് പിഴ ചുമത്തിയത്. 227 സ്ഥാപനങ്ങൾ സ്വദേശിവല്‍ക്കരണത്തിന്‍റെ വ്യാജരേഖകൾ നല്‍കിയതായി കണ്ടെത്തി. 109 സ്ഥാപനങ്ങളെ തരംതാഴ്ത്തി.
സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ടുശതമാനം സ്വദേശികളായിരിക്കണമെന്ന ചട്ടം ജനുവരി ഒന്നിനാണ് പ്രാബല്യത്തിലായത്. അൻപതോ അതിലേറെയോ ജോലിക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഇത് ബാധകം. 2026ല്‍ സ്വകാര്യമേഖലയില്‍ പത്ത് ശതമാനം സ്വദേശിവല്‍ക്കരണമാണ് യുഎഇ ലക്ഷ്യമിടുന്നത്.
Read Also: യുഎഇയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരിൽ നിന്ന് ഒരു ലക്ഷം ദിർഹം വരെ പിഴ ഈടാക്കും
ഉചിതമായ ജോലിസ്ഥലങ്ങളും ഉപകരണങ്ങളും തൊഴില്‍ പരിശീലനവും നൽകി യുഎഇ പൗരന്‍മാരായ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ജോലി നല്ല രീതിയില്‍ നിര്‍വഹിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം തൊഴിലുടമയ്ക്കാണെന്നാണ് ചട്ടം. സര്‍ക്കാരിന്റെ സപ്പോര്‍ട്ട് പ്രോഗ്രാമായ നഫീസ് പദ്ധതിയില്‍ നിന്ന് പ്രയോജനം ലഭിക്കുന്നു എന്ന പേരില്‍ സ്വദേശികളുടെ ശമ്പളത്തില്‍ എന്തെങ്കിലും കുറവുകള്‍ വരുത്തുന്നത് നിയമവിരുദ്ധമാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
സ്വദേശി ജീവനക്കാര്‍ക്ക് അവരുടെ സഹപ്രവര്‍ത്തകരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ ശമ്പളം നല്‍കുന്നത് എമിറേറ്റൈസേഷന്‍ സംബന്ധിച്ച നിയമത്തിന്റെ ലംഘനമായാണ് കണക്കാക്കുന്നത്. തൊഴിലുടമകള്‍ സ്വദേശി ജീവനക്കാര്‍ക്കായി മന്ത്രാലയത്തില്‍ നിന്ന് തൊഴില്‍ ലൈസന്‍സ് നേടിയിരിക്കണം. ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തിലായിരിക്കണം സ്വദേശികളുടെ നിയമനം.
Story Highlights: fine for failure in implement naturalization uae
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here