Advertisement

മലേഷ്യ ഓപ്പൺ: എച്ച്.എസ് പ്രണോയ് ക്വാർട്ടർ ഫൈനലിൽ

January 12, 2023
Google News 2 minutes Read

2023 മലേഷ്യ ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസിൽ മലയാളി താരം എച്ച്.എസ് പ്രണോയ് ക്വാർട്ടർ ഫൈനലിൽ. ക്വാലാലംപൂരിലെ അക്‌സിയാത്ത അരീനയിൽ ഇന്തോനേഷ്യയുടെ ചിക്കോ ഔറ ദ്വി വാർഡോയോയെ പരാജയപ്പെടുത്തിയാണ് മുന്നേറ്റം. ലോക 19-ാം നമ്പർ വാർഡോയോയെ 21-9, 15-21, 21-16 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.

ഒരു മണിക്കൂറും നാല് മിനിറ്റും നീണ്ട ത്രസിപ്പിക്കുന്ന പോരാട്ടത്തിനൊടുവിൽ 21-9, 15-21, 21-16 എന്ന സ്‌കോറിനാണ് മലയാളി താരം വിജയം സ്വന്തമാക്കിയത്. തുടക്കം മുതൽ ആധിപത്യം പുലർത്തിയ എച്ച്.എസ് പ്രണോയ് ആദ്യ സെറ്റ് അനായാസം കൈപ്പിടിയിൽ ഒതുക്കി. എന്നാൽ ചിക്കോ ഔറ ദ്വി വാർഡോയോയുടെ ഇൻസൈഡ് ഔട്ട് ഷോട്ടുകളിൽ പതറിയ പ്രണോയ് രണ്ടാം സെറ്റിൽ തോറ്റു.

നിർണായകമായ മൂന്നാം സെറ്റിൽ ക്രോസ്കോർട്ട് സ്മാഷുകളിലൂടെ ഇരു താരങ്ങളും പരസ്പരം ആക്രമിച്ച് കളിച്ചു. മൂന്നാം ഗെയിം അവസാനിക്കുന്നതിന് മുമ്പ് അഞ്ച് പോയിന്റ് ലീഡ് നേടിയ പ്രണോയ് 64ാം മിനിറ്റിൽ മത്സരം സ്വന്തമാക്കി. 30-കാരൻ അടുത്തതായി മലേഷ്യയുടെ എൻജി സെ യോങ്ങിനെയോ ജപ്പാന്റെ കൊടൈ നരോക്കയെയോ നേരിടും.

Story Highlights: HS Prannoy enters quarterfinals of Malaysia Open

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here