Advertisement

എല്ലാ ജില്ലയിലും പ്രവാസി ജോബ് സെല്‍ വേണമെന്ന് ഉള്‍പ്പെടെ ആവശ്യം; ജിദ്ദ ഒഐസിസി കേന്ദ്രമന്ത്രിയ്ക്ക് നിവേദനം നല്‍കി

January 12, 2023
Google News 3 minutes Read

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെച്ച് നടക്കുന്ന 17-മത് പ്രവാസി ഭാരതീയ ദിവസില്‍ വെച്ച് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരന് ഒ.ഐ.സി.സി സൗദി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മറ്റി പ്രസിഡന്റ് കെ.ടി.എ മുനീര്‍ പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിവേദനം നല്‍കി. (Jeddah OICC submitted a petition to v muraleedharan)

പൊതുമേഖലാ യൂണിറ്റുകള്‍ പിപിപി മാതൃകയില്‍ പ്രൊഫഷണല്‍ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രവാസികള്‍ക്ക് പാട്ടത്തിന് നല്‍കുക, സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്ന ബി ഒ ടി പദ്ധതികളില്‍ പ്രവാസികള്‍ക്ക് സംയുക്ത സംരംഭത്തിനുള്ള അവസരങ്ങള്‍ അനുവദിക്കുക, സംസ്ഥാന വ്യാവസായിക വികസന കോര്‍പ്പറേഷന്റെ സഹായത്തോടെയും വൈദഗ്ധ്യത്തോടെയും ഒരു പ്രവാസി സഹകരണ സംഘം മുഖേന ഓരോ പഞ്ചായത്തിലും (തദ്ദേശ സ്ഥാപനം) ഒരു മഴവെള്ള സംഭരണ യൂണിറ്റും ഒരു മാലിന്യ നിര്‍മാര്‍ജന/ പുനരുപയോഗ യൂണിറ്റും സ്ഥാപിക്കുക, വിദേശത്ത് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് യുവാക്കള്‍ക്ക് ഉയര്‍ന്ന വൈദഗ്ധ്യമുള്ള പരിശീലന കേന്ദ്രം സ്ഥാപിക്കുക മുതലായ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാണ് നിവേദനം നല്‍കിയത്.

Read Also: കൺമുന്നിൽ വിണ്ടുകീറുന്ന വീടുകളും പിളരുന്ന റോഡുകളും ! ജോഷിമഠിൽ നടക്കുന്ന പ്രതിഭാസം എന്ത് ? [24 Explainer]

ദേശസാല്‍കൃത ബാങ്കുകളുടെ സെലക്ടീവ് ശാഖകള്‍ ഇസ്ലാമിക് ബാങ്കിങ്ങിന് മാത്രമായി സമര്‍പ്പിക്കുകയും പലിശ ബന്ധിത നിക്ഷേപ പദ്ധതികളില്‍ താല്‍പ്പര്യമില്ലാത്ത പ്രവാസികളുടെ വിഭാഗത്തെ ആകര്‍ഷിക്കാന്‍ ആകര്‍ഷകമായ ഡിവിഡന്റ് സ്‌കീമുകള്‍ ആവിഷ്‌കരിക്കുകയും ചെയ്യണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ച അവസരങ്ങള്‍ക്കായി പ്രവാസി ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍ നല്‍കുന്നതിന് എല്ലാ ജില്ലയിലും ഒരു പ്രവാസി ജോബ് സെല്‍ സൃഷ്ടിക്കുക, മടങ്ങിവരുന്ന പ്രവാസികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും സര്‍ക്കാര്‍ ജോലികളില്‍ 10% സംവരണം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു. കൂടാതെ പ്രവാസി നിയമപ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് അതിവേഗ നിയമ സെല്‍ യൂണിറ്റുകള്‍ രൂപകല്പന ചെയ്യുക, വിദേശത്തുള്ള നിര്‍ദ്ധനരായ എന്‍ആര്‍ഐകളെ സഹായിക്കാന്‍ അതത് രാജ്യങ്ങളില്‍ നിന്നുള്ള അഭിഭാഷകരുമായി നിയമസഹായ സെല്‍ സ്ഥാപിക്കുക, വിമാനക്കമ്പനികളുടെ നിരക്ക് കുറയ്ക്കുന്നതിനും ലേബര്‍ നിരക്ക് നടപ്പിലാക്കുന്നതിനുമായി ഒരു പുതിയ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്. ജിദ്ദയിലെ പ്രവാസി സംരഭകന്‍ അബ്ദുറഹിമാന്‍ ഫായിദയും സന്നിഹിതനായിരുന്നു.

Story Highlights: Jeddah OICC submitted a petition to v muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here