Advertisement

‘ക്യൂബയെപ്പോലെയാണ്‌ എനിക്ക്‌ ഇന്ത്യ’ കൊച്ചി ബിനാലെ സന്ദർശിച്ച് ചെ ഗുവേരയുടെ കൊച്ചുമകൾ

January 13, 2023
Google News 3 minutes Read

കൊച്ചി-മുസിരിസ് ബിനാലെ സന്ദർശിച്ച് ക്യൂബൻ വിപ്ലവ നേതാവ് ചെ ഗുവേരയുടെ കൊച്ചുമകളും മകളും. ആയുർവേദ ചികിത്സയ്ക്കും മറ്റുമായി എത്തിയ അലൈഡ ഗുവേരയ്ക്കൊപ്പം ചെറുമകൾ എസ്റ്റഫാനിയ ഗുവേര ബിനാലെ കാഴ്ചകൾ ആസ്വദിച്ചു. ക്യൂബയിലെ ഹവാന യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്രം പ്രൊഫസറാണ് എസ്റ്റഫാനിയ ഗുവേര. രാജ്യാന്തര കലാവേദികളിലൊക്കെ സന്ദര്‍ശകയായ എസ്റ്റഫാനിയ ഇതാദ്യമായാണ് കൊച്ചി ബിനാലെയിലേക്ക് എത്തുന്നത്.(che guevaras grand daughter estefania guevara visits kochi muziris biennale)

“ഇവിടെയായിരിക്കുമ്പോൾ ജന്മനാട്ടിലെന്നപോലെയാണ്. ക്യൂബയെപ്പോലെയാണ്‌ എനിക്ക്‌ ഇന്ത്യ’–- വിവിധ വേദികളിലെ കലാപ്രദർശനങ്ങൾ ആസ്വദിച്ചശേഷം പ്രൊഫ. എസ്‌തഫാനിയ ഗുവേര പറഞ്ഞു.

Read Also: കൺമുന്നിൽ വിണ്ടുകീറുന്ന വീടുകളും പിളരുന്ന റോഡുകളും ! ജോഷിമഠിൽ നടക്കുന്ന പ്രതിഭാസം എന്ത് ? [24 Explainer]

അത്യാകർഷകവും ഉജ്വലവുമായ കലാപ്രദർശനമാണ് ബിനാലെയെന്ന് ചെന്നൈയിലെ ഓസ്‌ട്രേലിയൻ കോൺസൽ ജനറൽ സാറ കിർലെവ് അഭിപ്രായപ്പെട്ടു. നമ്മുടെ സിരകളിലൊഴുകുന്ന തീയും മഷിയും എന്ന ബിനാലെയുടെ പ്രമേയത്തെ ഉള്‍ക്കൊണ്ടുള്ള നാടിനോടുള്ള സ്നേഹവും മതിപ്പും ചുരുങ്ങിയ വാക്കുകളില്‍ അറിയിച്ചു അവര്‍. എസ്റ്റഫാനിയ ആദ്യമായാണ് കേരളം കണ്ടത്. കൊല്ലവും കൊച്ചിയുമൊക്കെ കണ്ട് ഇനി ചെന്നൈയിലേക്കാണ് യാത്ര. ഈ മാസം അവസാനത്തോടെ ക്യൂബയിലേക്ക് മടങ്ങും.

Story Highlights: che guevaras grand daughter estefania guevara visits kochi muziris biennale

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here