‘മൂന്നാം ഏകദിനത്തിനായി ടീമുകള്‍ ഇന്ന് തലസ്ഥാനത്തെത്തും’; ഭക്ഷണക്രമം കൈമാറി

ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ ഇന്ന് തലസ്ഥാനത്തെത്തും. ഇരുടീമുകളും ഒരുമിച്ച് പ്രത്യേക വിമാനത്തിലാണ് വൈകിട്ട് നാലിന് തിരുവനന്തപുരത്തെത്തുക. എയര്‍പോര്‍ട്ടിന്റെ ശംഖുമുഖത്തെ അഭ്യന്തര ടെര്‍മിനലില്‍ എത്തുന്ന താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.(indian cricket team will reach trivandrum today)
ഇന്ത്യ – ശ്രീലങ്കന്‍ താരങ്ങള്‍ക്ക് തിരുവനന്തപുരം നഗരത്തില്‍ തന്നെയുള്ള രണ്ട് ഹോട്ടലുകളിലായാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ ഹയാത്ത് റീജന്‍സി, താജ് വിവാന്റ ഹോട്ടലുകളിലാണ് ടീമുകള്‍ തങ്ങുന്നത്.
ടീമുകളുടെ ഭക്ഷണക്രമത്തിന്റെ വിശദാംശങ്ങളും ഹോട്ടലുകള്‍ക്ക് കൈമാറി. നാളെ ഉച്ചയ്ക്ക് 1 മുതല്‍ 4 വരെ ശ്രീലങ്കന്‍ ടീമും 5 മുതല്‍ 8 വരെ ഇന്ത്യന്‍ ടീമും മത്സരവേദിയായ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും.ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതലാണ് പരമ്പരയിലെ അവസാന മത്സരം. ടിക്കറ്റ് വില്‍പന പുരോഗമിക്കുകയാണ്. 1000, 2000 രൂപ ടിക്കറ്റുകള്‍ പേയ്ടിഎം ഇന്‍സൈഡറില്‍ നിന്നും ഓണ്‍ലൈനായി വാങ്ങാം.
Story Highlights: indian cricket team will reach trivandrum today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here