24 ശതമാനം ഇന്ത്യക്കാർ; കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്

കുവൈത്തിലെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ്.രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണത്തിൽ 24 ശതമാനം തൊഴിലാളികളും ഇന്ത്യക്കാർ. ഗവൺമെൻറ് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലാണ് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വർധനവ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. കുവൈത്ത് ലേബർ ഡിസ്ട്രിബ്യൂഷൻ ചാർട്ട് പ്രകാരം 4,70,000 ഇന്ത്യക്കാരാണ് രാജ്യത്ത് ജോലി ചെയ്യുന്നത്. കുടുംബത്തോടൊപ്പം താമസിക്കാനും ഗാർഹിക ജോലിക്കായും എത്തിയവർക്ക് പുറമെയുള്ള കണക്കാണിത്.
കഴിഞ്ഞവർഷം സെപ്തംബർ വരെ 39,219 ഇന്ത്യൻ തൊഴിലാളികളാണ് പ്രാദേശിക തൊഴിൽ വിപണിയിൽ പ്രവേശിച്ചത്. നേരത്തെ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടപ്പെട്ട് ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾ നാട്ടിലേക്ക് തിരികെ പോയിരുന്നതിനെ തുടർന്ന് ഒന്നാം സ്ഥാനത്തായിരുന്ന ഈജിപ്ഷ്യൻ സമൂഹം ഇതോടെ രണ്ടാം സ്ഥാനത്തായി.
Read Also: പാൽ വില കൂട്ടാൻ പദ്ധതിയില്ല : കുവൈറ്റ്
കുവൈത്തിലെ തൊഴിലാളികളുടെ 23.6 ശതമാനം ഈജിപ്ഷ്യൻ തൊഴിലാളികളാണ്. 120 ഓളം രാജ്യങ്ങളിലെ പൗരന്മാർ കുവൈത്തിൽ താമസിക്കുന്നുണ്ടെങ്കിലും ഇന്ത്യ, ഈജിപ്ത്, ഫിലിപ്പൈൻസ്, ബംഗ്ലാദേശ്, സിറിയ, പാകിസ്താൻ, ശ്രീലങ്ക എന്നീ ഏഴു രാജ്യങ്ങളിൽ നിന്നുള്ളവരാണ് കുവൈത്തിൽ 90 ശതമാനവും.
Story Highlights: Indians 24% of workforce in Kuwait
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here