വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു
January 14, 2023
2 minutes Read

വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു പെരിന്തൽമണ്ണയിൽ വിവാഹത്തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ പ്രതിശ്രുത വധു വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പാതായ്ക്കര സ്‌കൂൾപടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്. ( bride collapsed in wedding eve )
ഇന്നലെ രാത്രിയാണ് സംഭവം. ഫോട്ടോ എടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂർക്കനാട് സ്വദേശിയുമായി ഇന്നാണ് യുവതിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. രണ്ടാഴ്ച മുൻപാണ് ഇവരുടെ നിക്കാഹ് കഴിഞ്ഞത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരൻ: ഫവാസ്.
Story Highlights: bride collapsed in wedding eve
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement