Advertisement

മുംബൈയിൽ ചില്ലായി ബ്രിട്ടീഷ് സ്ഥാനപതി; വൈറലായി ചിത്രങ്ങള്‍

January 14, 2023
Google News 4 minutes Read

വൈവിധ്യങ്ങളാർന്ന സംസ്കാരങ്ങൾ കൊണ്ടും വ്യത്യസ്തമായ രുചികൾ കൊണ്ടും സമ്പന്നമാണ് ഇന്ത്യ. നമ്മുടെ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായ വിഭവങ്ങളും രുചികളും ഉണ്ട്. ഭക്ഷണരുചികൾ തേടി ഇവിടെ എത്തുന്നവരും നിരവധിയാണ്. എന്നാൽ ഇപ്പോഴിതാ മുംബൈയിലെത്തിയ ബ്രിട്ടീഷ് സ്ഥാനപതി അലെക്‌സ് എല്ലിസ് പങ്കുവെച്ച ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്.

മുംബൈയിലെ ഏറെ പ്രസിദ്ധമായ സാന്‍ഡ് വിച്ചും ചില്ലി ഐസ്‌ക്രീമും കഴിക്കുന്ന ചിത്രങ്ങളാണ് അലക്‌സ് എല്ലിസ് പങ്കുവെച്ചിരിക്കുന്നത്. വഴിയോര കച്ചവട സ്റ്റാളില്‍ നിന്ന് ഇവ വാങ്ങിച്ച് കഴിക്കുന്ന ചിത്രങ്ങൾ അദ്ദേഹം ട്വീറ്റ് ചെയ്തു. മുംബൈക്കാരെപ്പോലെ കഴിക്കുന്നു. മുംബൈ സാന്‍ഡ്‌വിച്ചും ചില്ലി ഐസ്‌ക്രീമും-അലക്‌സ് എല്ലിസ് എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പങ്കിട്ടത്. വരൂ കഴിക്കൂ എന്ന് മറാഠിയിലും അദ്ദേഹം അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കൊല്‍ക്കത്തയിലെ നിന്നും വിഭവങ്ങള്‍ കഴിക്കുന്ന ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലെത്തിയാല്‍ കഴിച്ചിരിക്കേണ്ട പ്രധാന സ്‌നാക്‌സുകളുടെ പേരുകളും ഒട്ടേറെപ്പേര്‍ അദ്ദേഹത്തിന് നിര്‍ദേശിച്ചിട്ടുണ്ട്.

Story Highlights: British High Commissioner to India tries Mumbai’s sandwich and chilli ice cream

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here