നഗ്നദൃശ്യ വിവാദം: ആലപ്പുഴ സിപിഐഎമ്മിൽ അച്ചടക്ക നടപടി

ആലപ്പുഴ സിപിഐഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ സൂക്ഷിച്ച നേതാവിനെ സിപിഐഎം പുറത്താക്കി. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി.സോണക്കെതിരെയാണ് നടപടി ( Nude controversy: Disciplinary action in Alappuzha CPIM ).
അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന്റെ നിർദേശം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
അന്വേഷണ കമ്മിഷൻ റിപ്പോർട്ട് അവതരിപ്പിച്ച ശേഷം ഡിജിറ്റൽ തെളിവുകൾ ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചത്. പാർട്ടി സഹപ്രവർത്തകർ അടക്കം മുപ്പതോളം സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളാണ് സോണ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചത്. തുടർന്ന് പ്രവർത്തകർ പാർട്ടി പരാതി നൽകുകയായിരുന്നു. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.മാഹീന്ദ്രൻ, ജി.രാജമ്മ എന്നിവരായിരുന്നു അന്വേഷണ കമ്മിഷൻ അംഗങ്ങൾ.
Story Highlights: Nude controversy: Disciplinary action in Alappuzha CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here