Advertisement

മകളെ പി.എ​സ്.സി പ​രീ​ക്ഷ​ എഴുതിക്കാൻ കൊണ്ടുപോകവേ കാർ ഡി​വൈ​ഡ​റിൽ ഇ​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

January 15, 2023
Google News 2 minutes Read
Prohibited tobacco products worth Rs 1 crore seized Malappuram

മകളെ പി.എ​സ്.സി പ​രീ​ക്ഷ​ എഴുതിക്കാൻ കൊണ്ടുപോകവേ കാർ ഡി​വൈ​ഡ​റിൽ ഇ​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. അപകടത്തിൽ ഭർ​ത്താ​വി​നും മ​ക്കൾ​ക്കും പ​രി​ക്കേറ്റിട്ടുണ്ട്. കൊ​ല്ലം ജില്ലയിലെ പാരിപ്പള്ളിയിലാണ് സംഭവം. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റിൻ​ക​ര കാ​രോ​ട് ത​ട്ടിൻ​വി​ള വീ​ട്ടിൽ ജ​യ​ല​ക്ഷ്​മിയാണ് (53) മ​രി​ച്ച​ത്. ( car accident housewife died Parippally ).

ജ​യ​ല​ക്ഷ്​മിയുടെ ഭർ​ത്താ​വ് അം​ബു​ജാ​ഷൻ (57), മ​ക്ക​ളാ​യ പ്ര​ഥ​മ (22), പ്ര​തീ​ക്ഷ (17) എ​ന്നി​വ​രെ പ​രിക്കുകളോടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്കൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യിൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ഥ​മ​യു​ടെ പി.എ​സ്.സി പ​രീ​ക്ഷ​ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വുക​യാ​യി​രു​ന്നു.

Read Also: മ​ല​യാ​ളി യു​വ​തി ദു​ബാ​യി​ൽ കു​ത്തേ​റ്റു മ​രി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

ദേ​ശീ​യ​പാ​ത​യിൽ പാ​രി​പ്പ​ള്ളി മു​ക്ക​ട​യിൽ ഇ​ന്ന​ലെ പു​ലർ​ച്ചെ 4.30ഓടെയായിരുന്നു അ​പ​ക​ടം. ഉടൻ ഹൈ​വേ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പരി​ക്കേ​റ്റ​വ​രെ പാ​രി​പ്പ​ള്ളി മെ​ഡി​ക്കൽ കോ​ളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജ​യ​ല​ക്ഷ്​മി മ​രി​ച്ചു. പാ​രി​പ്പ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്തു. പോ​സ്റ്റ്‌​മോർ​ട്ടത്തിന് ശേഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്കൾ​ക്ക് വി​ട്ടുകൊ​ടു​ത്തു.

Story Highlights: car accident housewife died Parippally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here