Advertisement

india – srilanka | കോലിക്കും ഗില്ലിനും സെഞ്ചുറി; പിന്നാലെ റെക്കോർഡും

January 15, 2023
Google News 1 minute Read

ശ്രീലങ്കയ്‌ക്കെയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ മികച്ച സ്‌കോറിലേക്ക്‌. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 44 ഓവര്‍ പിന്നിടുമ്പോൾ പൂര്‍ത്തകരിച്ചപ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്‌ടത്തില്‍ 313 റണ്‍സ് നേടിയിട്ടുണ്ട്.

പരമ്പരയില്‍ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഇന്ത്യയില്‍ കോലിയുടെ 21-ാം സെഞ്ചുറിയാണിത്. 85 പന്തില്‍ നിന്ന് തന്റെ 46-ാം ഏകദിന സെഞ്ചുറി കരസ്ഥമാക്കിയ കോലി ശ്രേയസ് അയ്യര്‍ക്കൊപ്പം നിലവില്‍ ക്രീസില്‍ തുടരുന്നുണ്ട്.

89 പന്തില്‍ നിന്ന് തന്റെ രണ്ടാം സെഞ്ചുറി തികച്ച ഓപ്പണർ ഗില്ലിനെ 116 റണ്‍സില്‍ എത്തിനില്‍ക്കെ കസുന്‍ രജിത പുറത്താക്കുകയായുരുന്നു. 97 പന്തില്‍ നിന്ന് 14 ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. 49 പന്തില്‍ നിന്ന് 42 റണ്‍സ് അടിച്ചെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയുമാണ് ഇന്ത്യക്ക് നഷ്‌ടമായി.

ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ വിജയംതേടി ഇറങ്ങിയ ഇന്ത്യ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്.

Story Highlights: Centuries for Kohli and Gill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here