Advertisement

അയൽവാസികൾ തമ്മിൽ തർക്കം; ടോയ്‌ലെറ്റ് ക്ലീനർ ദേഹത്തേക്ക് വീണ് പരുക്ക്

January 15, 2023
Google News 2 minutes Read
dispute between neighbors toilet cleaner thrown

ഡൽഹിയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ദേഹത്ത് ടോയ്‌ലെറ്റ് ക്ലീനർ വീണ് യുവാവിന് പരുക്ക്. ഡൽഹിയിലെ ഉത്തം നഗറിലാണ് സംഭവം. ആസിഡ് അടങ്ങിയ ടോയ്‌ലറ്റ് ക്ലീനർ വീണാണ് ഉത്തം നഗർ സ്വദേശിയായ രാജേശ്വറിന് പൊള്ളലേറ്റത്. ( dispute between neighbors toilet cleaner thrown )

ഇന്നലെ രാവിലെ 10 മണിയോടെയാണ് ഉത്തം നഗറിൽ നിന്ന് ആക്രമണസംഭവത്തിന്റെ റിപ്പോർട്ട് പൊലീസിന് ലഭിക്കുന്നത്. രാജേശ്വറിന്റെ മകൻ വളർത്ത് നായയെ കൊണ്ട് നടക്കാനിറങ്ങിയപ്പോഴാണ് അയൽവാസികൾ ഗേറ്റിന് സമീപം വന്ന് അസഭ്യം പറഞ്ഞത്. ഇത് കണ്ട മറ്റൊരു വ്യക്തി രാജേശ്വറിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ തർക്കമായി. പിന്നാലെ ഇവർ വീടിനകത്ത് നിന്ന് ടോയ്‌ലെറ്റ് ക്ലീനർ തുറന്ന് ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.

സംഭവത്തിൽ രാജേശ്വറിന് മാത്രമാണ് പരുക്കേറ്റത്. രാജേശ്വർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിൽ കഴിയുകയാണ്.

Story Highlights: dispute between neighbors toilet cleaner thrown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here