പന്ത് ആറ് മാസം പുറത്തിരിക്കും; ഈ വർഷം മുഴുവൻ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ആറ് മാസം പുറത്തിരിക്കുമെന്ന് റിപ്പോർട്ട്. അങ്ങനെയെങ്കിൽ താരത്തിന് ഈ വർഷം മുഴുവൻ നഷ്ടമായേക്കും. ഐപിഎൽ, ഏകദിന ലോകകപ്പ്, ഇന്ത്യ യോഗ്യത നേടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്നീ സുപ്രധാന ടൂർണമെൻ്റുകളൊക്കെ താരത്തിനു നഷ്ടമായേക്കുമെന്നാണ് ക്രിക്ക്ഇൻഫോയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. (rishabh pant months rest)
താരത്തിൻ്റെ കാൽമുട്ടിലെ മൂന്ന് ലിഗമെൻ്റുകൾക്കും പൊട്ടൽ സംഭവിച്ചിരുന്നു. ഇതിൽ രണ്ടെണ്ണം ശസ്ത്രക്രിയയിലൂടെ ശരിപ്പെടുത്തി. മൂന്നാമത്തേത് ശരിയാക്കാൻ ആഴ്ചകൾക്കു ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തുമെന്നാണ് റിപ്പോർട്ട്.
ഐപിഎലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും പന്തിനു നഷ്ടമാവുമെന്ന് ഉറപ്പാണ്. ഏകദിന ലോകകപ്പിനു മുൻപ് പരുക്ക് ഭേദമായാലും ഫിറ്റ്നസ് വീണ്ടെടുക്കുന്ന കാര്യം സംശയമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also: ‘ഋഷഭ് പന്ത് ഐപിഎലിൽ കളിക്കില്ല’; സ്ഥിരീകരിച്ച് സൗരവ് ഗാംഗുലി
ഡെറാഡൂൺ-ഡൽഹി ദേശീയപാതയിലാണ് ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തിയമർന്നത്. പന്ത് തന്നെയായിരുന്ന കാർ ഓടിച്ചിരുന്നത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു. ഒരു ബസ് ഡ്രൈവറാണ് പന്തിന് പ്രഥമ ശുശ്രൂഷ നൽകിയത്. ൻ ക്രിക്കറ്റ് കാണാറില്ലെന്നും അതുകൊണ്ട് തന്നെ ആളെ തിരിച്ചറിഞ്ഞില്ലെന്നും ബസ് ഡ്രൈവർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു.
ദേശീയ പാതയിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞിരുന്നു. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വച്ചാണ് ഋഷഭിന് അപകടമുണ്ടാകുന്നത്. അവിടുത്തെ കുഴിയെ വെട്ടിക്കാൻ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് കാർ അപകടത്തിൽപ്പെട്ടത്. മാക്‌സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ ആരോപണം ദേശീയ പാതാ അതോറിറ്റി തള്ളുകയും ചെയ്തു.
ആദ്യം റൂർകിയിലെ സക്ഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പന്തിനെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് ശസ്ത്രക്രിയ നടന്നത്.
Story Highlights: rishabh pant 6 months rest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here