കുവൈത്തിൽ വലിയ അളവിൽ മയക്കുമരുന്നുമായി രണ്ടുപേരെ പിടികൂടി

കുവൈത്തിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. വലിയ അളവിൽ മയക്കുമരുന്ന് ഇവരിൽനിന്ന് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഹരി ഇടപാടുകാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ആഭ്യന്തരമന്ത്രിയുടെ നിർദേശമുണ്ട്. മയക്കുമരുന്ന് കള്ളക്കടത്തുകാർ, ഇടപാടുകാർ എന്നിവർക്കെതിരായ സുരക്ഷാപരിശോധനകൾ തുടരുകയാണെന്ന് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ( Two arrested with large quantity of drugs in Kuwait ).
സൗദി – യമന്‍ അതിര്‍ത്തിയിലും ഇന്നലെ മയക്കുമരുന്ന് ശേഖരം പിടികൂടിയിരുന്നു. 81 കിലോഗ്രാം കഞ്ചാവ് ഉള്‍പ്പെടെയുളള മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. നജ്റാനിലെ അല്‍ വാദിയ തുറമുഖത്ത് കസ്റ്റംസ് പരിശോധനക്കിടെയാണ് 81 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
എസ്യുവി കാറിന്റെ മേല്‍ക്കൂരയില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ നിന്നാണ് കഞ്ചാവ് ശേഖരം പിടിച്ചെടുത്തതെന്ന് സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സൗദിയുടെ വിവിധ അതിര്‍ത്തികള്‍ വഴി മയക്കുമരുന്ന് കടത്താനുളള ശ്രമം അടുത്തിടെ വര്‍ധിച്ചിരുന്നു. അതിനെതിരെ കൂടുതല്‍ ജാഗ്രത പാലിക്കുന്നതിന് പ്രത്യേക ദൗത്യ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
ആധുനിക പരിശോധനാ സംവിധാനങ്ങള്‍ക്ക് പുറമെ പരിശീലനം നേടിയ നായകളെയും ഉപയോഗിച്ചാണ് ഒളിച്ചുകടത്തുന്ന മയക്കുമരുന്നുകളും ലഹരി ഗുളികകളും കണ്ടെത്തുന്നത്.
Story Highlights: Two arrested with large quantity of drugs in Kuwait
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here