വയനാട്ടില്‍ കടുവാ ആക്രമണത്തില്‍ കര്‍ഷകര്‍ മരിച്ച സംഭവം; മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കി. മരിച്ച തോമസിന് ചികിത്സ വൈകിയെന്ന പരാതിയിലാണ് റിപ്പോര്‍ട്ട് തേടിയത്. വയനാട് മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി.
വയനാട് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയാണ് മെഡിക്കല്‍ കോളജ് ആക്കി മാറ്റിയത്. തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ വിദഗ്ധ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നെന്നും ഐസിയു ആംബുലന്‍സ് ലഭ്യമാക്കുന്നിതില്‍ വീഴ്ചയുണ്ടായെന്നും തോമസിന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ മരിച്ചത്. 50 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. കൃഷിയിടത്തില്‍ വച്ച് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തില്‍ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ വെള്ളാരംകുന്നില്‍ നൂറിലേറെ വനപാലക സംഘം ക്യാമ്പ് ചെയ്ത് തിരിച്ചില്‍ തുടരുന്നതിനിടയിലാണ് കുപ്പാടിത്തറയില്‍ നിന്ന് കടുവ പിടിയിലായത്.
Read Also: കടുവയുടെ ആക്രമണത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 5 ലക്ഷം ആദ്യ ഗഡുവായി അനുവദിക്കും
കുപ്പാടിത്തറയിലിറങ്ങിയില്‍ വനംവകുപ്പ്, ആര്‍ആര്‍ടി സംഘം സ്ഥലം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്. രണ്ടു തവണ മയക്കുവെടിവെച്ചു. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റിയ ശേഷം. ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Story Highlights: farmer died in tiger attack no failure from wayanad medical college