Advertisement

കാസർഗോഡ് ജി.ബി.ജി നിക്ഷേപ തട്ടിപ്പ്; നിക്ഷേപകർ പ്രത്യക്ഷ സമരത്തിലേക്ക്

January 16, 2023
Google News 1 minute Read

കാസർഗോഡ് ജി.ബി.ജി നിക്ഷേപ തട്ടിപ്പ് കേസിൽ നിക്ഷേപകർ പ്രത്യക്ഷ സമരത്തിലേക്ക്. പണം ആവശ്യപ്പെടുമ്പോൾ ഭീഷണിയും ആരംഭിച്ചതോടെയാണ് കൂടുതൽ പ്രതിഷേധങ്ങളിലേക്ക് കടക്കാൻ നിക്ഷേപകരുടെ കൂട്ടായ്‌മ തീരുമാനിച്ചത്. കാസർഗോഡിന് പുറമെ കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി അയ്യായിരത്തിലധികം പേർ തട്ടിപ്പിനിരയായെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. നിലവിൽ ഇരുപത് പേരുടെ പരാതിയിലാണ് പൊലീസിൻറെ അന്വേഷണം നടക്കുന്നത്. സ്ഥാപനത്തിൻറെ ഡയറക്ടർ ബോർഡ് അംഗങ്ങളായ 12 പേരുടെയും അക്കൌണ്ടുകൾ പൊലീസ് മരവിപ്പിച്ചിരുന്നു.

Story Highlights: kasaragod gbg investment fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here