കൊച്ചി എടവനക്കാട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും

കൊച്ചി എടവനക്കാട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതി സജീവന്റെ കസ്റ്റഡി അപേക്ഷ അന്വേഷണസംഘം ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. കഴിഞ്ഞ ഓഗസ്റ്റിലാണ് രമ്യ കൊല്ലപ്പെട്ടത്. കസ്റ്റഡിയിൽ ലഭിച്ചശേഷം വിശദമായ തെളിവെടുപ്പിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വീട്ടിലെ വളർത്തുനായയെയും സജീവൻ കൊന്ന് കുഴിച്ചിട്ടെന്ന സംശയം നിലനിൽക്കുന്നുണ്ട്. ഇക്കാര്യം നാട്ടുകാർ മൊഴിയായി നൽകിയിരുന്നു. ഇക്കാര്യത്തിലും വ്യക്തത വരുത്താനുണ്ട്. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വീട്ടിലെ തെളിവെടുപ്പിന് പിന്നാലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. മാസങ്ങൾക്ക് മുൻപ് നടന്ന കൊലപാതകമായതിനാൽ ശാസ്ത്രീയ തെളിവുകളാകും കേസിൽ നിർണായകമാവുക.
Story Highlights: kochi husband killed wife custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here