Advertisement

‘പൊലീസിനും രക്ഷയില്ല’ കേരള പൊലീസിന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു

January 17, 2023
Google News 2 minutes Read

കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ഇന്ന് രാവിലയോടെയാണ് ഔദ്യോഗിക ചാനൽ ഹാക്ക് ചെയ്യപ്പെട്ടത്. പൊലീസിന്റെ ഔദ്യോഗിക വിഡിയോകൾ ഉൾപ്പെടെയാണ് ചാനലിൽ നൽകിയിരുന്നത്.(kerala police youtube channel hacked)

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

മൂന്ന് വിഡിയോകളും ഹാക്കർമാർ പേജിൽ പോസ്റ്റ് ചെയ്തു. ആരാണ് പേജ് ഹാക്ക് ചെയ്തതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. സൈബർ ഡോമും സൈബ‍ര്‍ പൊലീസും ചേര്‍ന്ന് യൂട്യൂബ് വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയതായി കേരളാ പൊലീസ് അറിയിച്ചു.

Story Highlights: kerala police youtube channel hacked

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here