Advertisement

രഞ്ജി ട്രോഫി: സച്ചിൻ ബേബി ഇല്ലായിരുന്നെങ്കിൽ..?; ആദ്യ ദിനം കർണാടകയ്ക്കെതിരെ രക്ഷപ്പെട്ട് കേരളം

January 17, 2023
Google News 2 minutes Read
ranji kerala score karnataka

രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് സിയിൽ കർണാടകയ്ക്കെതിരെ രക്ഷപ്പെട്ട് കേരളം. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ആദ്യം ബാറ്റ് ചെയ്ത കേരളം 6 വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എന്ന നിലയിലാണ്. മുൻനിര തകർന്നടിഞ്ഞപ്പോൾ വീണ്ടും സച്ചിൻ ബേബിയാണ് കേരളത്തിൻ്റെ രക്ഷക്കെത്തിയത്. സച്ചിൻ 116 റൺസെടുത്ത് പുറത്താവാതെ നിൽക്കുകയാണ്. കർണാടകയ്ക്കായി വി കൗശിക് 4 വിക്കറ്റ് വീഴ്ത്തി. (ranji kerala score karnataka)

Read Also: ‘രഞ്ജി ട്രോഫി കളിച്ച് ഫിറ്റ്നസ് വീണ്ടെടുക്കണം’; ജഡേജയോട് ബിസിസിഐ

പൊന്നം രാഹുൽ (0), രോഹൻ പ്രേം (0), രോഹൻ എസ് കുന്നുമ്മൽ (5) എന്നിവർ വേഗം മടങ്ങിയപ്പോൾ കേരളത്തിന് 6 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. നാലാം വിക്കറ്റിൽ സച്ചിൻ ബേബിയും വത്സൽ ഗോവിന്ദും ചേർന്നാണ് കേരളത്തെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 120 റൺസ് നീണ്ട നിർണായക കൂട്ടുകെട്ടിനൊടുവിൽ വത്സൽ (46) മടങ്ങി. സർവീസസിനെതിരായ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ സൽമാൻ നിസാർ റണ്ണൊന്നുമെടുക്കാതെ മടങ്ങിയതോടെ കേരളം വീണ്ടും ബാക്ക്ഫൂട്ടിലായി. ആറാം വിക്കറ്റിൽ സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും (17) ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തു. അക്ഷയ് ചന്ദ്രം മടങ്ങിയതോടെ ജലജ് സക്സേന ക്രീസിലെത്തി. കൂടുതൽ നഷ്ടങ്ങളില്ലാതെ ഇരുവരും ആദ്യ ദിനം അവസാനിപ്പിച്ചു. അപരാജിതമായ ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസാണ് കൂട്ടിച്ചേർത്തത്. സച്ചിനൊപ്പം ജലജ് (31) ക്രീസിൽ തുടരുകയാണ്.

Read Also: രഞ്ജി ട്രോഫി: സച്ചിൻ ബേബി തിളങ്ങി; സർവീസസിനെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോർ

രഞ്ജി സീസണിലെ രണ്ടാം സെഞ്ചുറിയാണ് സച്ചിൻ ബേബി ഇന്ന് നേടിയത്. 5 മത്സരങ്ങളും 10 ഇന്നിംഗ്സുകളും കളിച്ച സച്ചിൻ 77 ശരാശരിയിൽ 613 റൺസ് നേടിയിട്ടുണ്ട്. സീസണിൽ ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ മൂന്നാമതാണ് സച്ചിൻ. രണ്ട് സെഞ്ചുറിക്കൊപ്പം മൂന്ന് ഫിഫ്റ്റിയും സച്ചിനുണ്ട്. കരുത്തരായ കർണാടകയ്ക്കെതിരെ 350 റൺസെങ്കിലും നേടിയെങ്കിലേ കേരളത്തിന് സമനിലയെങ്കിലും പ്രതീക്ഷിക്കാനാവൂ. എന്നാൽ, 4 വിക്കറ്റ് മാത്രം ശേഷിക്കെ ആ സ്കോറിലെത്താൻ കേരളം വിയർക്കും.

Story Highlights: ranji trophy kerala score karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here