ചില ഭക്ഷണങ്ങളോട് വല്ലാത്ത ആസക്തിയോ? നിയന്ത്രിക്കാന്‍ ഈ വഴികള്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ

വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരുടേയും നല്ല ഭക്ഷണം മാത്രം കഴിക്കണമെന്ന് ആഗ്രഹിക്കുന്നവരുടേയും മുന്നിലുള്ള ഏറ്റവും വലിയ പ്രശ്‌നമാണ് ചില രുചികളോടുള്ള കൊതി. ചിലര്‍ക്ക് മധുരമുള്ളവയോടാണ് വല്ലാത്ത ആസക്തി തോന്നുന്നതെങ്കില്‍ ചിലര്‍ക്ക് എണ്ണയില്‍ വറുത്ത സാധനങ്ങളോടാകാം നിയന്ത്രിക്കാന്‍ കഴിയാത്ത കൊതി. ഈ കൊതിയെ അത്യാവശ്യം തൃപ്തിപ്പെടുത്തിക്കൊണ്ട് തന്നെ നമ്മുക്ക് കൂടുതല്‍ പോഷകഗുണമുള്ള ഭക്ഷണം കഴിക്കാന്‍ സാധിച്ചാലോ? എങ്ങനെയെന്നല്ലേ? താഴെപ്പറയുന്ന വഴികള്‍ പരീക്ഷിച്ച് നോക്കാം. (satiate your unhealthy cravings with healthy alternatives)
ചോക്‌ളേറ്റ്
ചോക്‌ളേറ്റ് കഴിക്കുന്നത് നിയന്ത്രിക്കാനേ പറ്റില്ല എന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ സാധാരണ മില്‍ക് ചോക്‌ളേറ്റിന് പകരമായി കൂടുതലും ഡാര്‍ക്ക് ചോക്‌ളേറ്റ് ഉപയോഗിച്ച് ശീലിക്കാം.
മധുരം
മധുരം കഴിക്കുന്നത് തീരെ ഒഴിവാക്കാന്‍ പറ്റുന്നില്ല എന്ന അവസ്ഥ വരികയാണെങ്കില്‍ പഞ്ചസാര ഉപയോഗിക്കുന്നതിന് പകരമായി നിങ്ങള്‍ക്ക് ഈന്തപ്പഴം പരീക്ഷിച്ച് നോക്കാവുന്നതാണ്.
Read Also: മൊബൈൽ ഫോൺ തലയ്ക്കരികിൽ വെച്ച് ഉറങ്ങാറുണ്ടോ?; വിളിച്ചുവരുത്തുന്നത് രോഗങ്ങൾ
ഐസ്‌ക്രീം
ഐസ്‌ക്രീം നിങ്ങളുടെ മനസിനും നാവിനും നല്‍കുന്ന സന്തോഷത്തിന് സമാനമായ അനുഭവം തന്നെയാണ് ഗ്രീക്ക് യോഗര്‍ട്ട് കഴിക്കുമ്പോഴും ഉണ്ടാകുന്നത്. യോഗര്‍ട്ട് ഐസ്‌ക്രീമിനെ അപേക്ഷിച്ച് ആരോഗ്യത്തിന് കൂടുതല്‍ നല്ലതുമാണ്.
സോഫ്റ്റ് ഡ്രിങ്ക്‌സ്
പാക് ചെയ്ത് വരുന്ന സോഫ്റ്റ് ഡ്രിങ്ക്‌സ് കടയില്‍ നിന്ന് വാങ്ങി ധാരാളം ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലത് വീട്ടിലുണ്ടാക്കുന്ന ഡ്രിങ്ക്‌സ് ആണ്. നാരങ്ങയും ഐസും ആവശ്യമെങ്കില്‍ പഞ്ചസാരയും ചേര്‍ത്ത് നല്ല ഡ്രിങ്കുകള്‍ വീട്ടില്‍ തയാറാക്കിയെടുക്കാം. അത്യാവശ്യമെങ്കില്‍ മാത്രം അല്‍പം സോഡയും ചേര്‍ക്കാം. സോഫ്റ്റ് ഡ്രിങ്കുകളോടുള്ള കൊതി ഒരുപരിധിവരെ ഇതിന് ശമിപ്പിക്കാന്‍ കഴിയും.
Story Highlights: satiate your unhealthy cravings with healthy alternatives