കടുവ ആക്രമിച്ച കർഷകന് ചികിത്സ വൈകി എന്ന ആരോപണം തെറ്റ്; മതിയായ ചികിത്സ നൽകി: ആരോഗ്യമന്ത്രി

വയനാട്ടിൽ കർഷകന് ചികിത്സ വൈകി എന്ന ആരോപണം തള്ളി മന്ത്രി വീണാ ജോർജ്. കർഷകനെ അതീവ രക്ത സ്രാവത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. മതിയായ ചികിത്സകൾ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ മാറ്റുകയായിരുന്നെന്ന് ആരോഗ്യമന്ത്രി വ്യകത്മാക്കി. (tiger attack proper treatment was given to thomas at wayanad medical college)
108 ആംബുലൻസിലാണ് കർഷകനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. ആംബുലൻസിൽ പരിശീലനം ലഭിച്ച നഴ്സിന്‍റെ സേവനം ലഭ്യമായിരുന്നുവെന്നും മരണ കാരണം അമിത രക്തസ്രാവം ആണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
അതേസമയം ആര്യങ്കാവിലെ പാൽ പരിശോധന വൈകിയെന്ന വാദം തെറ്റാണെന്നും, ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പാൽ കൃത്യമായി പരിശോധിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന് കാലതാമസം ഉണ്ടായിട്ടില്ല. ഇരു വകുപ്പുകളിലെയും റിപ്പോർട്ടുകൾ ആവശ്യമുള്ളവർക്ക് താരതമ്യം ചെയ്യാം. വകുപ്പുകൾ തമ്മിൽ ഏറ്റുമുട്ടലുകളില്ല. പ്രവർത്തനം വകുപ്പുകൾ തമ്മിൽ സഹകരിച്ചാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Story Highlights: tiger attack proper treatment was given to thomas at wayanad medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here