മൂടൽ മഞ്ഞ്; ഡൽഹിയിൽ 15 ട്രെയിനുകൾ വൈകി ഓടുന്നു

ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് കാരണം 15 ട്രെയിനുകൾ വൈകി ഓടുന്നു. ഡൽഹിയിലെ അതിശൈത്യം രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പാണ് ഡൽഹിയിലും സമീപപ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. 1.4 ഡിഗ്രി സെൽഷ്യസായിരുന്നു ഡൽഹിയിലെ തിങ്കളാഴ്ചത്തെ താപനില. ഒരാഴ്ചയ്ക്കുശേഷം ഉത്തരേന്ത്യയിൽ വീണ്ടും ശൈത്യതരംഗം ശക്തിപ്രാപിക്കുകയാണ്.
ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായി. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ, ഹരിയാണ, ഉത്തർപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ, സിക്കിം, അസം, ത്രിപുര എന്നിവിടങ്ങളിലാണ് ശൈത്യതരംഗം ശക്തിപ്രാപിച്ചത്. ബുധനാഴ്ചവരെ അതിശൈത്യം തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം മൂടൽമഞ്ഞും ശക്തമാണ്.
Read Also: ഡൽഹിയിൽ ഓറഞ്ച് അലേർട്ട്; ശ്രീനഗറിൽ മൈനസ് 8; ഉത്തരേന്ത്യയിൽ അതിശൈത്യം
Story Highlights: Trains delayed due to Cold wave Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here