പറവൂരിൽ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ: വധശ്രമത്തിന് കേസെടുത്ത് പൊലീസ്, ഹോട്ടൽ ഉടമകളെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവത്തിൽ ശക്തമായ നടപടിക്കൊരുങ്ങി വിവിധ വകുപ്പുകൾ. 70 ഓളം പേർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായ സാഹചര്യത്തിൽ സ്ഥാപനത്തിന്റെ ലൈസെൻസ് ഇന്നലെ തന്നെ റദ്ദാക്കിയിരുന്നു.(70 people hospitalized after food poisoning in paravur)
വധശ്രമത്തിന് കേസെടുത്ത് പറവൂർ പൊലീസ്. മജ്‌ലിസ് ഹോട്ടൽ ഉടമകളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ഹോട്ടൽ ഉടമകളെ കണ്ടെത്താൻ പ്രത്യേക അന്വേഷണം തുടങ്ങി. പ്രദേശത്തെ മറ്റു സ്ഥാപനങ്ങളിലും ഇന്ന് പരിശോധന തുടരും. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ആളുടെ ആരോഗ്യനിലയിൽ ആശങ്കാജനകമായ പ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
അതേസമയം കളമശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ ഹോട്ടലുകൾക്കെതിരെ നടപടിക്ക് സാധ്യത. പഴകിയ മാംസം വിതരണം ചെയ്‌ത 49 ഹോട്ടലുകളാണ് നഗരസഭയുടെ ലിസ്റ്റിൽ ഉള്ളത്. സംഭവത്തിൽ കൂടുതൽ പരിശോധനയ്‌ക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വിഭാഗം. പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്നതും ശ്രദ്ധേയം.
ഇന്നലെ വൈകീട്ട് മജിലിസ് ഹോട്ടലിൽ നിന്നും കുഴിമന്തിയും, അൽഫാമും, ഷവായിയും മറ്റും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. മയോണൈസും പലരും കഴിച്ചിരുന്നു. രാവിലെ മൂന്ന് വിദ്യാർത്ഥികളെയാണ് ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം അതിവേഗം ഉയർന്നു. ചർദിയും,വയറിളക്കവും,കടുത്ത ക്ഷീണവുമാണ് എല്ലാവർക്കും അനുഭവപ്പെട്ടത്.
പറവൂരിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത മജ്‌ലിസ് ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Story Highlights: 70 people hospitalized after food poisoning in paravur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here