പിഎഫ്ഐ നേതാവ് മുഹമ്മദ് സാദിഖ് അറസ്റ്റില്‍; ഇയാളുടെ വീട്ടിൽ നിന്ന് കൊലപ്പേടുത്തേണ്ടവരുടെ പട്ടിക ലഭിച്ചുവെന്ന് എന്‍ഐഎ

എന്‍ഐഎ റെയ്ഡിൽ പിഎഫ്ഐ നേതാവ് മുഹമ്മദ് സാദിഖ് അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് ചവറയില്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പിഎഫ്ഐ ഇന്റലിജന്‍സ് സ്ക്വാഡ് അംഗമാണ് ഇയാളെന്നാണ് ലഭ്യമാകുന്ന വിവരം. ആക്രമിക്കേണ്ടവരുടെ വിവരം ശേഖരിക്കല്‍ ചുമതലയുള്ളയാളാണ് ഇയാൾ. ഹിറ്റ് സ്ക്വാഡ് പ്രവര്‍ത്തിക്കുന്നത് ഇവരുടെ റിപ്പോര്‍ട്ട് പ്രകാരമാണെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ( PFI leader Muhammad Sadiq arrested nia ).
Read Also: എന്‍ഐഎ റെയ്ഡില്‍ ഒരു പിഎഫ്‌ഐ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍
പോപ്പുലർ ഫ്രണ്ട് ഇന്റലിജൻസ് സ്ക്വാഡിൽ ഉൾപ്പെട്ട പ്രധാനിയാണ് മുഹമ്മദ് സാദിഖ്. ആക്രമിക്കപ്പെടേണ്ട ഇതര മതവിഭാഗത്തിൽപ്പെട്ട പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നതും ഇവരെപ്പറ്റി വിവര ശേഖരണം നടത്തുന്നതും പോപ്പുലർ ഫ്രണ്ട് ഇന്റലിജൻസ് സ്ക്വാഡിൽ ഉൾപ്പെട്ടവരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലർ ഫ്രണ്ട് കൊലപാതകങ്ങൾ പ്ലാൻ ചെയ്യുന്നത്.
ഇയാളുടെ വീട്ടിൽ നിന്നും ചില രേഖകൾ പിടിച്ചെടുത്തിരുന്നു. അതിൽ കൊലപ്പെടുത്തേണ്ട എതിരാളികളുടെ പട്ടികയുണ്ടായിരുന്നു എന്നതാണ് എൻഐഎയുടെ ആരോപണം. ഇത് അന്വേഷണത്തിനൊടുവിൽ കോടതിയിൽ തെളിയിക്കപ്പെടേണ്ടതാണ്. വീട്ടിൽ നിന്നും കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു മുഹമ്മദ് സാദിഖിന്റെ അറസ്റ്റ്. വൈകാതെ ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് എൻഐഎ അറിയിച്ചു.
Story Highlights: PFI leader Muhammad Sadiq arrested nia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here