ഹെലികോപ്റ്റര്‍ തകര്‍ന്നു; യുക്രൈന്‍ ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു
യുക്രൈന്‍ തലസ്ഥാനമായ കീവിനടുത്തുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ യുക്രൈന്‍ ആഭ്യന്തര മന്ത്രി ഡെനിസ് മൊനാസ്റ്റിര്‍സ്‌കി ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു. സ്‌കൂളിന് സമീപമുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉണ്ട്. ബ്രോവാരിയിലെ കിന്റര്‍ഗാര്‍ട്ടനും ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിനും സമീപത്തുവച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. (Ukraine’s interior ministry leadership killed in helicopter crash)
ഹെലികോപ്റ്റര്‍ അപകടത്തില്‍ 29 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 15 പേരും കുട്ടികളാണ്. ഇവര്‍ക്ക് ചികിത്സ ഉറപ്പാക്കിയതായി യുക്രൈന്‍ പൊലീസ് സര്‍വീസ് തലവന്‍ യെവ്ഗിസി യെനിന്‍ അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടമുണ്ടാകാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
42 വയസുകാരനായ ഡെനിസ് യുക്രൈന്‍ പ്രസിഡന്റ് വൊളോമിര്‍ സെലന്‍സ്‌കിയുടെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച രാഷ്ട്രീയ ഉപദേഷ്ടാവാണ്. റഷ്യന്‍ അധിനിവേശം ഏറ്റവും കൂടുതലായി ബാധിച്ച ഹോട്ട് സ്‌പോട്ടുകള്‍ സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടയിലാണ് മന്ത്രി സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറുകള്‍ മൂലമാണ് തകര്‍ന്നതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
Story Highlights: Ukraine’s interior ministry leadership killed in helicopter crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here