Advertisement

ബുർഖയണിഞ്ഞ വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തർപ്രദേശ് കോളജ്

January 19, 2023
Google News 1 minute Read

ബുർഖയണിഞ്ഞ വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തർപ്രദേശിലെ ഹിന്ദു കോളജ്. യുപിയിലെ മൊറാദാബാദിലുള്ള ഹിന്ദു കോളജിലേക്കാണ് വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ചത്. ബുർഖ കോളജിൻ്റെ യൂണിഫോം കോഡിൽ ഇല്ലെന്ന് അധികൃതർ പറയുന്നു.

ബുർഖ നീക്കിയാൽ മാത്രമേ തങ്ങളെ കോളജിൽ പ്രവേശിപ്പിക്കൂ എന്ന് അധികൃതർ വാശിപിടിച്ചതായി വിദ്യാർത്ഥിനികൾ പറയുന്നു. തുടർന്ന് വിദ്യാർത്ഥികൾക്കിടയിൽ വാക്കുതർക്കവും കയ്യാങ്കളിയുമുണ്ടായി. കൃത്യമായ ഡ്രസ് കോഡില്ലാത്ത വിദ്യാർത്ഥികളെ ക്യാമ്പസിൽ പ്രവേശിപ്പിക്കില്ലെന്ന് കോളജ് പ്രൊഫസർ ഡോ. എപി സിംഗ് പറഞ്ഞു. തുടർന്ന് കോളജ് യൂണിഫോമിൽ ബുർഖ കൂടി ഉൾപ്പെടുത്തണമെന്ന് സമാജ്‌വാദി ഛത്ര സഭ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Story Highlights: Girls Burqa Denied UP College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here