Advertisement

കൊണ്ടോട്ടി മണ്ഡലം കെഎംസിസി വാര്‍ഷിക ജനറല്‍ബോഡി യോഗവും കൗണ്‍സില്‍ മീറ്റും സംഘടിപ്പിച്ചു

January 19, 2023
Google News 1 minute Read

കൊണ്ടോട്ടി മണ്ഡലം കെഎംസിസി വാര്‍ഷിക ജനറല്‍ ബോഡിയോഗവും കൗണ്‍സില്‍ മീറ്റും സംഘടിപ്പിച്ചു. ബത്ഹ ക്ലാസ്സിക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അബ്ദു റസാഖ് ഓമാനൂര്‍ അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ കമ്മിറ്റി അംഗം കോയാമു ഹാജി ഉദ്ഘടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ബഷീര്‍ സിയാംങ്കണ്ടം വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷറഫു പുളിക്കല്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി ബഷീര്‍ സിയാംങ്കണ്ടം (ചെയര്‍മാന്‍), അബ്ദു റസാഖ് ഓമാനൂര്‍ (പ്രസിഡന്റ്), ശറഫുദ്ധീന്‍ പുളിക്കല്‍ (ജന. സെക്രട്ടറി), ബഷീര്‍ ചുള്ളിക്കോട് (ട്രഷറര്‍), ബഷീര്‍ വിരിപ്പാടം, നിസാം പരതക്കാട്, ഫിറോസ് പള്ളിപ്പടി, സൈദ് ചെറുക്കാവ്, ഫസല്‍ കുമ്മാളി, റിയാസ്.പി.വി. കൊട്ടപ്പുറം, (വൈസ് പ്രസിഡന്റ്), അബ്ദുല്‍ ലത്തീഫ് ഏ കെ, മൂസ ഫൗലദ്, വാഹിദ് കൊണ്ടോട്ടി, മുനീര്‍ പരപ്പത്, ആഷിക് കൊണ്ടോട്ടി (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

യു പി മുസ്തഫ (റിട്ടേണിങ്ങ് ഓഫീസര്‍), സിദ്ധീഖ് കോങ്ങാട് (സെന്‍ട്രല്‍ കമ്മറ്റി നിരീക്ഷകന്‍), അസീസ് വെങ്കിട്ട (ജില്ലാകമ്മിറ്റി നിരീക്ഷകന്‍) എന്നിവര്‍ സന്നിഹിതരായിരുന്നു.

പഞ്ചായത്തു പ്രതിനിധികളായ ജാഫര്‍ ഹുദവി, സാജിദുല്‍ അന്‍സാര്‍, റഹൂഫ് ചങ്കരത്ത്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മുനീര്‍ വാഴക്കാട്, മീരാന്‍ സാഹിബ്, അബ്ദുക്ക വാഴക്കാട്, ലത്തീഫ് കുറിയേടം, സലീം സിയാംങ്കണ്ടം, ഹനീഫ മുതുവല്ലൂര്‍, അസീസ് മൂലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹാദിഷറഫ് ഖിറാഅത്ത് നടത്തി ബഷീര്‍ ചുള്ളിക്കോട് സ്വാഗതവും ഫിറോസ് പള്ളിപ്പടി നന്ദിയും പറഞ്ഞു.

Story Highlights: KMCC organized annual general body meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here