Advertisement

‘പുതിയ പദ്ധതികളിൽ പ്രധാനമന്ത്രിയുടെ ചിത്രം’; കേന്ദ്രത്തിനെതിരെ മമത ബാനർജി

January 19, 2023
Google News 2 minutes Read

കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സർക്കാരിൻ്റെ പുതിയ പദ്ധതികളിലെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം മാത്രമാണ് ഉള്ളത്. പ്രശംസിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന ഒരു മനുഷ്യനെ ചിത്രങ്ങൾക്ക് അർഹതയുള്ളൂ എന്നും മമത കുറ്റപ്പെടുത്തി.

‘എല്ലായിടത്തും നിങ്ങൾ ഒരു ചിത്രം കാണും. അദ്ദേഹം (പ്രധാനമന്ത്രി മോദി) റേഷൻ നൽകി, വീട് നൽകി, ഭക്ഷണം നൽകി… ആരെങ്കിലും മരിച്ചാലും അദ്ദേഹത്തിൻ്റെ മുഖവും അവിടെയുണ്ടാകണം.’- പശ്ചിമ ബംഗാളിലെ അലിപുർദുവാറിൽ ഒരു സർക്കാർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി.

ഒബിസി സ്കോളർഷിപ്പ് തുക കേന്ദ്രസർക്കാർ തടഞ്ഞുവെന്നും മമത ബാനർജി ആരോപിച്ചു. ‘പശ്ചിമ ബംഗാളിൽ ഒബിസിയിൽ 17 ശതമാനം സംവരണമുണ്ട്. ഒബിസി വിദ്യാർത്ഥികൾക്ക് 800 രൂപ സ്‌കോളർഷിപ്പ് (പ്രതിമാസം) ലഭിച്ചിരുന്നു, എന്നാൽ കേന്ദ്രം അത് നിർത്തിവച്ചു.. ഒബിസി സുഹൃത്തുക്കളെ വിഷമിക്കേണ്ട, ഞാൻ നിങ്ങളുടെ കാവൽ നായയാണ്, ഞാൻ നിങ്ങൾക്ക് 800 രൂപ സ്‌കോളർഷിപ്പ് നൽകും’ മമത കൂട്ടിച്ചേർത്തു.

Story Highlights: Mamata Banerjee slams Centre for using PM’s picture in every new scheme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here