പാലായില്‍ വിഡിയോ പോര്; കേരളാ കോണ്‍ഗ്രസ് അംഗമാണ് ബിനു പുളിക്കകണ്ടത്തെ മര്‍ദിച്ചതെന്ന പേരില്‍ പുതിയ വിഡിയോ

പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് അല്‍പ സമയം മാത്രം ബാക്കി നില്‍ക്കേ പാലായില്‍ സൈബര്‍ പോര് മുറുകുന്നു. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കാന്‍ കേരള കോണ്‍ഗ്രസ് സമ്മര്‍ദം ചെലുത്തുന്നതിനിടെ കേരള കോണ്‍ഗ്രസ് അംഗം ബൈജു കൊല്ലമ്പറമ്പില്‍ ബിനു പുളിക്കക്കണ്ടത്തെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ബിനുവിനെ അനുകൂലിക്കുന്ന വിഭാഗം പുറത്തുവിട്ടു. ബൈജു കൊല്ലമ്പറമ്പിലിനെ ബിനു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ആദ്യം മര്‍ദിച്ചത് ബൈജുവാണെന്ന തരത്തിലുള്ള വിഡിയോ പ്രചാരണവും ശക്തമാകുന്നത്. (pala muncipality conflict new video in support of binu pulikakandam)
ബിനു ഒഴികെ ആരെയും അംഗീകരിക്കാമെന്ന് കേരളാ കോണ്‍ഗ്രസ് നിലപാട്. കേരള കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്തണമെന്ന് സിപിഐഎമും ആവശ്യപ്പെടുന്നു. സ്വതന്ത്രയായ വനിതാ അംഗത്തെ ചെയര്‍മാനാക്കി സമവായത്തിനും സിപിഐഎം നീക്കം നടത്തുന്നുണ്ട്. എന്നാല്‍ സിപിഐഎം ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ഏക അംഗമായ ബിനുവിനെ ചെയര്‍മാനാക്കണമെന്നാണ് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. ബിനുവിനെ ഒഴിവാക്കിയാല്‍ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്നും നേതൃത്യം വിലയിരുത്തുന്നു.
Read Also: പാലാ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പ് ഇന്ന്; കേരള കോൺഗ്രസ് നിലപാട് മയപ്പെടുത്തണമെന്ന് കേരള കോൺഗ്രസ്
ജോസ് കെ മാണിയുടെ അഭിപ്രായം കൂടി പരിഗണിച്ച് മാത്രം തീരുമാനം എടുത്താല്‍ മതിയെന്ന നിര്‍ദ്ദേശമാണ് സിപിഐഎം സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് അംഗം കൊല്ലമ്പറമ്പിലിനെ ബിനു കൗണ്‍സില്‍ യോഗത്തിനിടെ മര്‍ദിച്ചിരുന്നു. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ തോല്‍പ്പിക്കാന്‍ ബിനു ശ്രമിച്ചെന്നുള്ള പരാതിയും കേരളാ കോണ്‍ഗ്രസിന്റെ അതൃപ്തിയ്ക്ക് കാരണമാണ്. കേരളാ കോണ്‍ഗ്രസിന്റെ വിലപേശല്‍ തന്ത്രത്തിനെതിരെ സിപിഐ രംഗത്തുവന്നിരുന്നു.
Story Highlights: pala muncipality conflict new video in support of binu pulikakandam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here