പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ റിയാദില്‍ രൂപീകരിച്ചു

പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ രൂപീകരിച്ചു. റിയാദ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ ജില്ലയിലെ 150തിലധികം പ്രവാസികള്‍ പങ്കെടുത്തു. യോഗത്തില്‍ മഹേഷ് ജയ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സുരേഷ് ഭീമനാട് പരിപാടി ഉദ്ഘടനം ചെയ്തു. കബീര്‍ പട്ടാമ്പി അധ്യക്ഷനായി. പ്രവാസി ക്ഷേമവും സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
കൂട്ടായ്മയുടെ ലോഗോ പ്രകാശനവും നടന്നു. ജില്ലയിലെ നിയോജക മണ്ഡലം അടിസ്ഥാനമാക്കി മൂന്ന് അംഗങ്ങളെ വീതം തെരഞ്ഞെടുത്തു. നെന്മാറ ശിഹാബ്, മലമ്പുഴ വൈശാഖ്, ചിറ്റൂര്‍ മനീഷ്, മണ്ണാര്‍ക്കാട്നിസാര്‍, അജ്മല്‍, മൊയ്തീന്‍, എടത്തനാട്ടുകരസുധീര്‍, അനസ്, ലുക്മാന്‍, ഒറ്റപ്പാലം ഷഫീര്‍, ഷജീവ്, അബ്ദുല്‍ റഷീദ്, കോങ്ങാട് ജാഫര്‍, അബൂബക്കര്‍, രാജേഷ്, തൃത്താല അനീസ്, അന്‍സാര്‍,ശ്രീകുമാര്‍, തരൂര്‍പ്രജീഷ്, സതീഷ്, ഷിയാസ്, ഷോര്‍ണൂര്‍സൈനുദ്ധീന്‍, ഷഫീഖ്, ഹക്കീം, പട്ടാമ്പി അബ്ദുല്‍ റൗഫ്, അസൈനാര്‍, റഫീഖ്, പാലക്കാട് സുരേഷ്, ആലത്തൂര്‍സുരേഷ്, എന്നിവരാണ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അഷറഫ് അപ്പക്കാട്ടില്‍, ജംഷാദ് ചെര്‍പ്പുളശ്ശേരി, അന്‍വര്‍ ചെര്‍പ്പുളശ്ശേരി, ബാബു പട്ടാമ്പി എന്നിവര്‍ നേതൃത്വം നല്‍കി. ശ്യാം സുന്ദര്‍ നല്ലേപ്പിള്ളി സ്വാഗതവും ഷഫീഖ് ചെര്‍പ്പുളശ്ശേരി നന്ദിയും പറഞ്ഞു.
Story Highlights: Palakkad district expatriate association Riyadh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here